ബി.ടെക്. ഡെയറി ടെക്‌നോളജി, ബി.ടെക്.ഫുഡ്‌ ടെക്‌നോളജി: സ്പോട്ട് അഡ്മിഷൻ

.
.

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ കീഴിലെ മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻഡ് ഫുഡ് ടെക്‌നോളജിയിലും പൂക്കോട്, തിരുവനന്തപുരം, കോലാഹലമേട് കാമ്പസുകളിലെ കോളേജ് ഓഫ് ഡെയറി സയൻസസ് ആൻഡ് ടെക്‌നോളജികളിലും ബി.ടെക്. ഡെയറി ടെക്‌നോളജി, ബി.ടെക്. ഫുഡ്‌ടെക്‌നോളജി പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്.

ഒഴിവുള്ള സീറ്റുകളിലേക്ക് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 31-ന് രാവിലെ 11-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

യോഗ്യത: പ്രവേശനപരീക്ഷാകമ്മിഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരാകണം. താത്‌പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾസഹിതം അന്നേദിവസം ഹാജരാകണം. വിവരങ്ങൾക്ക്: www.kvasu.ac.in| 04936 209272.

Content Highlights: spot admission news