Myntra 'മൈൻവിദ്യ' സ്കോളർഷിപ്പ്: വസ്ത്ര നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് 60,000 രൂപ പഠനസഹായം

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ബെംഗളൂരു: വസ്ത്ര നിർമ്മാണ മേഖലയിലും കരകൗശല വിദ്യയിലും ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിനായി സാമ്പത്തിക സഹായം നൽകുന്ന മൈൻവിദ്യ (MynVidya) സ്കോളർഷിപ്പിന് അപേക്ഷാം. മിന്ത്രയുടെ സി.എസ്.ആർ വിഭാഗമായ മിന്ത്ര കെയേഴ്സ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിനായി വർഷത്തിൽ 20,000 രൂപ വീതം മൂന്ന് വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കും.

അപേക്ഷിക്കാനുള്ള യോഗ്യതകൾ:

  • അപേക്ഷകർ വസ്ത്ര നിർമ്മാണ മേഖലയിലോ പരമ്പരാഗത കരകൗശല മേഖലയിലോ ജോലി ചെയ്യുന്നവരുടെ മക്കളായിരിക്കണം.
  • പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
  • അംഗീകൃത സർവകലാശാലകളിൽ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ തുടങ്ങിയ റെഗുലർ ബിരുദ കോഴ്സുകൾക്ക് ചേർന്നവരായിരിക്കണം.
  • വരുമാന പരിധി: കുടുംബത്തിന്റെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം.

കരകൗശല നൈപുണ്യ വികസന കോഴ്സുകൾ (NSDC):

എൻ.എസ്.ഡി.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് ചേർന്ന 14-നും 30-നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. ഇവർ NHDP, SAMARTH തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ പരിശീലനം നേടുന്നവരായിരിക്കണം.

അപേക്ഷിക്കേണ്ട രീതി

അവസാന തീയതി: 2026 മാർച്ച് 10 (കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക).

അപേക്ഷാ ലിങ്ക്: www.b4s.in/sen/MVMCSP2

Content Highlights: MynVidya Scholarship: Get ₹60,000 for Your Undergraduate Studies