മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി: റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം

#Education desk
ഡോ.സി.ആർ.പ്രസാദ്
ഡോ.സി.ആർ.പ്രസാദ്

തിരൂർ: മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ അധ്യാപകനിൽനിന്ന് ജാതി അധിക്ഷേപം നേരിട്ടുവെന്ന പരാതിയിൽ റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർവകലാശാല നിർവാഹ സമിതി യോഗം തീരുമാനിച്ചതായി സർവകലാശാല വൈസ് ചാൻസിലർ ഡോ. സി.ആർ. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥിക്ക് നീതി നിഷേധിച്ചിട്ടില്ലെന്നും ആരേയും കുറ്റക്കാരനാക്കാനും സംരക്ഷിക്കാനും സർവകലാശാലയ്ക്ക് താത്പര്യമില്ലെന്നും ഏതെങ്കിലും വ്യക്തിയോടോ സമൂഹത്തോടോ സർവകലാശാലയ്ക്ക് ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സർവകലാശാല റജിസ്ട്രാർ കെ.എം. ഭരതൻ, വിദ്യാർഥി ക്ഷേമ ഡയരക്ടർ ഡോ. എം.ജി. മല്ലിക, സർവകലാശാല നിർവാഹക സമിതി അംഗം ഡോ. കെ.എം. അനിൽ എന്നിവർ പങ്കെടുത്തു.

Content Highlights: The Executive Committee of Malayalam University has ordered a judicial probe led by a retired district judge into the caste discrimination complaint filed by research student Anagha Shashi, while VC Dr. C.R. Prasad affirmed that the institution maintains complete impartiality.