സിബിഎസ്ഇ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഫലം; മിന്നിത്തിളങ്ങി കേരളം

തിരുവനന്തപുരം: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളം. 99.86 ശതമാനം വിജയം നേടിയാണ് സംസ്ഥാനത്തിന്റെ തിളക്കം.
12-ാംക്ലാസ് പരീക്ഷയിൽ വിജയവാഡ മേഖലയാണ് മുന്നിൽ. കേരളം ഉൾപ്പെട്ട തിരുവനന്തപുരം മേഖല രണ്ടാംസ്ഥാനത്താണ്. വിജയവാഡ-99.60 ശതമാനം. കേരളം-99.56. സംസ്ഥാനത്തെ 63,387 കുട്ടികൾ പത്താംക്ലാസ് പരീക്ഷയെഴുതി. ഇതിൽ 63,296 പേർ വിജയിച്ചു. 31,689 ആൺകുട്ടികളും 31,607 പെൺകുട്ടികളും.41,199 പേർ 12-ാംക്ലാസ് പരീക്ഷയെഴുതി. ഇതിൽ 40,918 പേർ പാസായി. ആൺകുട്ടികൾ-19,992, പെൺകുട്ടികൾ-20926.
തിരുവനന്തപുരം മേഖലയിൽ ഉൾപ്പെട്ട ലക്ഷദ്വീപിൽ 90.69 ശതമാനമാണ് പത്താംക്ലാസ് വിജയം. 451 പേർ പരീക്ഷയെഴുതി. 409 പേർ പാസായി. 12-ാംക്ലാസ് പരീക്ഷയിൽ 100 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 19 പേരും പാസായി.
Content Highlights: Kerala achieves 99.86% pass rate in CBSE 10th exams, second in 12th