പ്ലസ് വൺ പ്രവേശനം; എസ്.എസ്.എൽ.സി.ക്കാരിൽ 62 ശതമാനവും അപേക്ഷിച്ചു

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഹരിപ്പാട്: എസ്.എസ്.എൽ.സി. യോഗ്യതനേടിയവരിൽ 62 ശതമാനവും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചു. ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്കാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപേക്ഷാ സമർപ്പണം തുടങ്ങിയത്. ജൂൺ മൂന്നുവരെ സ്വീകരിക്കും. സാങ്കേതികതടസ്സമുണ്ടാകാഞ്ഞതിനാലാണ് രണ്ടുദിവസത്തിനകം ഇത്രയും അപേക്ഷകൾ ലഭിച്ചതെന്ന് ഹയർ സെക്കൻഡറി അധികൃതർ പറയുന്നു.

ബുധനാഴ്ച വരെ 2,69,148 അപേക്ഷ ലഭിച്ചു. അതിൽ 2,54,111 എണ്ണവും എസ്.എസ്.എൽ.സി. കഴിഞ്ഞവരുടേതാണ്. ഇത്തവണ എസ്.എസ്.എൽ.സി. ജയിച്ചത് 4,10,456 പേരാണ്. സി.ബി.എസ്.ഇ. സിലബസിൽനിന്ന് 10,837 അപേക്ഷയും ഐ.സി.എസ്.ഇ.യിൽനിന്ന് 1,156 അപേക്ഷയും കിട്ടി. മുൻവർഷങ്ങളിൽ യോഗ്യതനേടിയവരും ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളും 3,044 പേരാണ്.

Content Highlights: 62% of SSLC qualified students have submitted applications within two days., Total applications received reached 2,69,148 by Wednesday evening., Application window remains open until June 3., Smooth technical performance facilitated high application volume.