ഐ.സി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

#Education desk
പ്രതീകാത്മക ചിത്രം | AI Generated
പ്രതീകാത്മക ചിത്രം | AI Generated

ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ.) 2027-ലെ ഐ.സി.എസ്.ഇ. പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ സമയവിവരപ്പട്ടിക പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 ഫെബ്രുവരി 15-ന് ആരംഭിച്ച് മാർച്ച് 31-ന് അവസാനിക്കും.

പ്രധാന വിഷയങ്ങളുടെ സമയക്രമം 

  • ഫെബ്രുവരി 15: ഇംഗ്ലീഷ് ലാംഗ്വേജ് (ഇംഗ്ലീഷ് പേപ്പർ 1)

  • ഫെബ്രുവരി 16: ആർട്ട് പേപ്പർ 4 (അപ്ലൈഡ് ആർട്ട്)

  • ഫെബ്രുവരി 18: ലിറ്ററേച്ചർ ഇൻ ഇംഗ്ലീഷ് (ഇംഗ്ലീഷ് പേപ്പർ 2)

  • ഫെബ്രുവരി 22: മാത്തമാറ്റിക്സ് (ഗണിതം)

  • ഫെബ്രുവരി 26: ഹിസ്റ്ററി & സിവിക്സ് (എച്ച്.സി.ജി. പേപ്പർ 1)

ഇതിനുപുറമേ, റോബോട്ടിക്സ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, യോഗ, കൊമേഴ്സ്യൽ ആപ്ലിക്കേഷൻസ് തുടങ്ങിയ ഇലക്ടീവ് വിഷയങ്ങളുടെ പരീക്ഷകളും ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കും.

കഴിഞ്ഞ വർഷം ഐ.സി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയായിരുന്നു നടന്നിരുന്നത്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cisce.org സന്ദർശിച്ച് വിശദമായ പരീക്ഷാ ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം.

Content Highlights: CISCE announced the ICSE Class 10 board exam time table for 2027.