ആരോഗ്യ ശാസ്ത്ര സര്‍വകലാശാല പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിജ്ഞാപനം വ്യാജം

കൊച്ചി: ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ പേരില്‍ നഴ്സിംഗ് കോളേജുകളുടെ പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമെന്ന് സർവകലാശാല രജിസ്ട്രാർ. നഴ്സിംഗ് കോളേജുകളുടെ പ്രവേശന പ്രക്രിയയില്‍ എന്‍ ആര്‍ ഐ മാനേജ്മെന്റ് പ്രവേശനത്തിനുള്ള അവസാന തിയതി മാറ്റിയതായാണ് വ്യാജ പ്രചരണം. നഴ്സിംഗ് കോളേജുകളുടെ പ്രവേശന പ്രക്രിയയില്‍ എന്‍ ആര്‍ ഐ മാനേജ്മെന്റ് പ്രവേശനത്തിനുള്ള അവസാന തീയതി ഹൈക്കോടതി നിർദ്ദേശപ്രകാരം സര്‍വകലാശാല മാറ്റിയിരിക്കുന്നതായാണ് വ്യാജ വിജ്ഞാപനത്തിൽ പറയുന്നത്.
അതേസമയം പ്രവേശനപ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന്റെ അന്തിമ തീയതി വ്യക്തമാക്കുന്നതല്ലാതെ ഒരു കോളേജിലേയും പ്രവേശന പ്രക്രിയയെക്കുറിച്ചുള്ള വിജ്ഞാപനങ്ങള്‍ സര്‍വകലാശാല പുറപ്പെടുവിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം മാറ്റിയതായുള്ള വ്യാജ വിജ്ഞാപനം പ്രചരിക്കുന്നതിൽ ആരോഗ്യ ശാസ്ത്ര സര്‍വകലാശാല സൈബര്‍ സെക്യൂരിറ്റി സെല്ലില്‍ പരാതി നൽകിയിട്ടുണ്ട്.
Content Highlights: health university fake admission news