11-ാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് സ്‌കില്‍ കോഴ്‌സൊരുക്കി സി.ബി.എസ്.ഇ

ന്യൂഡൽഹി: 11-ാം ക്ലാസ്സിലെ വിദ്യാർഥികൾക്കായി പുതിയ കോഴ്സുകളുമായി സി.ബി.എസ്.ഇ. ഡിസൈൻ തിങ്കിങ്, ഫിസിക്കൽ ആക്റ്റിവിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്സുകളാണ് പുതിയതായി സി.ബി.എസ്.ഇ അവതരിപ്പിക്കുന്നത്. 2019 ന്യൂ എജ്യുക്കേഷൻ പോളിസിയിലെ പരാമർശത്തിന് അനുസൃതമാണ് പുതിയകോഴ്സുകൾ.
ഇതിന് പുറമേ സെക്കന്ററി തലത്തിൽ 17-ൽപ്പരം നൈപുണ്യ കോഴ്സുകളും സീനിയർ സെക്കന്ററി തലത്തിൽ 37 നൈപുണ്യ വികസന കോഴ്സുകളും സി.ബി.എസ്.സി പ്രദാനം ചെയ്‌യുന്നുണ്ട്.
2020-21 അധ്യായന വർഷം മുതൽ എല്ലാ സ്കൂളുകളും ഒന്നോ അതിലധികമോ നൈപുണ്യ കോഴ്സുകൾ കുട്ടികളെ പഠിപ്പിക്കണമെന്നും സി.ബി.എസ്.ഇ അഭ്യർഥിച്ചു. 21-ാം നൂറ്റാണ്ടിന്റെ നൈപുണികൾ വിദ്യാർഥികളെ പഠിപ്പിക്കുകയാണ് ഈ കോഴ്സുകളുടെ ലക്ഷ്യമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.
Content Highlights: CBSE Introduces skill courses for class 11 students
Content Highlights: