സി-ടെറ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് സി.ബി.എസ്.ഇ

ന്യൂഡൽഹി: അധ്യാപക യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സി-ടെറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് സി.ബി.എസ്.ഇ. ctet.nic.in എന്ന വെബ്സൈറ്റ് വഴി പരീക്ഷാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ജനുവരി 31-നാണ് പരീക്ഷ.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നടക്കുന്ന പരീക്ഷയായതിനാൽത്തന്നെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 112-ൽ നിന്ന് 135-ലേക്ക് ഉയർത്തിയിട്ടുണ്ട്. പരീക്ഷാർഥികൾക്ക് തങ്ങൾക്ക് ഏറ്റവുമടുത്തുള്ള കേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരവും സി.ബി.എസ്.ഇ ഒരുക്കിയിട്ടുണ്ടായിരുന്നു.
ആകെ 150 മാർക്കിന്റെ പരീക്ഷയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: CBSE published admit card of C-TET exam
Content Highlights: