ഒരു ലക്ഷം കോടി പുറത്തേക്കൊഴുകുന്നു, വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലെത്തുമ്പോള്‍ അടിമുടി മാറ്റമോ..

വിദേശത്തെ മുന്‍നിര സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ അവരുടെ കാമ്പസുകള്‍ തുറക്കാന്‍ അവസരമൊരുക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പുതിയ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങുകയാണ്. ദേശീയ വിദ്യാഭ്യാസനയം 2020-ന്റെ ഭാഗമായി ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ തുടങ്ങാനും കോഴ്‌സുകള്‍ നടത്താനും അനുമതി നല്‍കുന്ന ചട്ടത്തിന്റെ കരട് യുജിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വ്യാപകമായ ചർച്ചകളും നടക്കുന്നുണ്ട്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ വാതായനങ്ങള്‍ തുറക്കുന്ന, ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. കാലാനുസൃതമായ പുതിയ കോഴ്‌സുകള്‍, അക്കാദമിക് ഗവേഷണത്തിനുള്ള മികച്ച സൗകര്യങ്ങള്‍, വര്‍ധിച്ച പ്ലേസ്‌മെന്റ് സാധ്യതകള്‍, ലോകോത്തര സര്‍വകലാശാലകളുമായുള്ള അക്കാദമിക കൊടുക്കല്‍വാങ്ങലുകള്‍ക്കുള്ള അവസരം, വിഷയാന്തര സ്വഭാവമുള്ള പഠനമേഖലകള്‍ രൂപപ്പെടുത്താനുള്ള സാധ്യതകള്‍... നിരവധി പ്രതീക്ഷകളാണ് ഇത് മുന്നോട്ടുവെക്കുന്നത്. എന്നാല്‍, സാധ്യതകള്‍ മാത്രമല്ല ചില ആശങ്കകള്‍ക്കും അത് വഴിമരുന്നിടുന്നുണ്ട്.
Content Highlights: foreign universities setting up campuses in India; Advantages and Disadvantages of UGC move