മികച്ച സ്‌കോര്‍ നേടാന്‍ പണവും സ്വര്‍ണവും മദ്യവും; അഴിമതിയിലും നാക് അക്രെഡിറ്റേഷന് 'ടോപ് സ്‌കോര്‍'

എക്സിക്യൂട്ടീവ് സമിതി അധ്യക്ഷന്‍ ഭൂഷണ്‍ പട്‌വര്‍ധന്റെ രാജിയോടെ 'നാക്' ഇപ്പോൾ സംശയനിഴലിലാണ്. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സി(നാക്)ലിൽ നടക്കുന്ന അഴിമതിയുടെ 'റേറ്റിങ്' ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനാണ് രാജിവച്ചൊഴിഞ്ഞത്. അക്രഡിറ്റേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വലിയ കോഴ ഇടപാടുകള്‍ നടക്കുന്നെന്നും ഇതു സംബന്ധിച്ച് ദേശീയതലത്തില്‍ സ്വതന്ത്ര ഏജന്‍സിയേക്കൊണ്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ വലിയ അഴിമതിയുടെ ചെറിയൊരു മുനമ്പ് മാത്രം തിരശ്ശീല നീക്കി കാണിച്ചാണ് ഭൂഷണ്‍ പട്‌വര്‍ധൻ പടിയിറങ്ങിയത്. കോഴയും സ്വര്‍ണവും അകമ്പടിയായി മദ്യവും, എന്തിനേറെ സ്ത്രീകളെ വരെ ഉപയോഗിച്ച് 'നാക്' റേറ്റിങ് നേടുന്ന സ്ഥിതിയുണ്ടെന്നാണ് ഉയരുന്ന ആരോപണങ്ങള്‍
'നാക്' റേറ്റിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് എന്താണ് നാക് എന്ന സംവിധാനം, അതിന്റെ ലക്ഷ്യമെന്ത്, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നീ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
Content Highlights: Cash, Gold and Alcohol to get the best score; corruption in NAAC accreditation process, UGC