കഥയും കവിതയും മാത്രമല്ല, ഭാഷയിലുണ്ട് നല്ലൊരു കരിയറും; ഇഫ്‌ളു കാണിക്കും ആഗോള വഴി

ആഗോള പരിവേഷമുള്ള ഒരു സര്‍വകലാശാല. ഇംഗ്ലീഷ് പഠനത്തില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവന്ന, ഇംഗ്ലീഷിനൊപ്പം വിദേശ ഭാഷകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഒരു സര്‍വകലാശാല. പറഞ്ഞുവരുന്നത് ഹൈദരാബാദിലെ ദ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ്സ് യൂണിവേഴ്സിറ്റിയെ പറ്റിയാണ്. ഹൈദരാബാദില്‍ പ്രധാന കാമ്പസുള്ള ഇഫ്ളുവിന് ഷില്ലോങ്ങിലും ലക്നൗവിലും പ്രാദേശിക പഠന കേന്ദ്രങ്ങളുണ്ട്. ഭാഷയാണ് ഇഫ്ളുവില്‍ പ്രധാന വിഷയമായുള്ളത്. ഗവേഷണം, പരിശീലനം തുടങ്ങിയ വിവിധങ്ങളായ വഴികളിലൂടെ ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും പഠനത്തില്‍ മുന്നേറ്റമാണ് ഇഫ്ളു ലക്ഷ്യമിടുന്നത്. ഭാഷാപ്രാവീണ്യം നേടുന്നതിനും ഇഫ്ളു സഹായിക്കുന്നു.
ചരിത്രം ഇങ്ങനെ
Content Highlights: know the campus on eflu hyderabad