ഭാവിയുടെ മൂലകം; അറിയാം ഹൈഡ്രജന്‍ എന്‍ജിനിയറിങ്ങിന്റെ അനന്ത സാധ്യതകള്‍

പുതിയകാലത്ത് പ്രാധാന്യമുള്ള പഠനവിഷയങ്ങളും കോഴ്‌സുകളും ഉൾപ്പെടുത്തുന്ന ഈ പരമ്പരയിൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഹൈഡ്രജൻ (Hydrogen) എന്‍ജിനിയറിങ് എന്ന വിഷയമാണ്. നമുക്കെല്ലാം സുപരിചിതമായ ഒരു മൂലകമാണ് ഹൈഡ്രജൻ. കുട്ടികൾക്കായുള്ള ബലൂണുകളിൽ നിറയ്ക്കുന്നതുമുതൽ ചെടികൾക്കുള്ള വളങ്ങളിലും മെഡിക്കൽ മേഖലയിലെ വിവിധ ആവശ്യങ്ങൾക്കും ഹൈഡ്രജൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പെട്രോളിയം ഇൻഡസ്ട്രിയിൽ പെട്രോളിയം ശുദ്ധീകരിക്കുന്നതിനുൾപ്പെടെ (refining) വ്യാവസായിക രംഗത്തും പല രീതിയിലും ഈ മൂലകം ഉപയോഗിക്കുന്നു.
1800 കൾ മുതൽക്കേ ഹൈഡ്രജനെ ഇന്ധനമാക്കി ഉപയോഗിക്കാമെന്ന സാധ്യത ശാസ്ത്രലോകം മനസിലാക്കിയിരുന്നു. അതേത്തുടർന്ന് ഗവേഷണങ്ങളിലൂടെ വളരെ ഫലപ്രദമായതും മറ്റു പരമ്പരാഗത ഊർജ്ജ ശ്രോതസ്സുകളെ അപേക്ഷിച്ച് പാരിസ്ഥിതികാഘാതം കുറഞ്ഞതുമാണ് ഹൈഡ്രജൻ എന്ന് വ്യക്തമായിരിക്കുന്നു. ഇതേ കാരണം കൊണ്ടുതന്നെ വിവിധയിടങ്ങളിൽ ഹൈഡ്രജൻ ഒരു ഇന്ധനമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കാറുകളും ട്രെയിനുകളുമുൾപ്പെടെ പല വാഹനങ്ങളും ഇത്തരത്തിൽ ഉപയോഗത്തിലുണ്ട്. പെട്രോളിയം ഇന്ധനങ്ങൾ പോലെ പ്രചാരത്തിലായിട്ടില്ല എന്നുമാത്രം.
Content Highlights: global classrooms column on hydrogen engineering