ദമ്പതിമാരെ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിച്ച സംഭവം; പ്രതികള്‍ ഒളിവില്‍

കേളകം: അമ്പായത്തോട് മേമലയിലെ ഷെഡ്ഡില്‍ ദമ്പതിമാരെ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തിലുള്‍പ്പെട്ട പ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം ഇരിട്ടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.

തൊട്ടില്‍പ്പാലം സ്വദേശി റോജസ് എന്ന ജിസ്മോനടക്കമുള്ള പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ജിസ്മോന്റെ പേരില്‍ പാനൂര്‍, തൊട്ടില്‍പ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിലും െബംഗളൂരുവിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണം തുടങ്ങിയതിനുശേഷം റോജസ് വയനാട്ടില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇവര്‍ സംസ്ഥാനം വിട്ടതായാണ് സൂചന. അടുത്തുതന്നെ ഇവര്‍ വലയിലാകുമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ റോജസ് ഉള്‍പ്പെടെ അഞ്ചാളുകളുടെ പേരിലാണ് ബെംഗളൂരുവിലെ മലയാളികളായ ദമ്പതിമാര്‍ പരാതി നല്‍കിയത്. ജനുവരി 16 മുതല്‍ 19 വരെ അമ്പായത്തോട്ടിലെ ഷെഡ്ഡില്‍ ബന്ദികളാക്കി ഭാര്യയെ പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍, പരാതിയുടെ നിജസ്ഥിതിയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: woman raped in kelakam kannur, police investigation is going on 

Content Highlights: