കുട്ടികളുടെ തിരോധാനം, കൊല; വ്യാജ നമ്പറില്‍ വഴിതെറ്റി പോലീസ്, ഒടുവില്‍ നാടകീയ അറസ്റ്റും വധശിക്ഷയും

1978 ഓഗസ്റ്റ് 26. ഡെല്‍ഹിക്ക് അത് മറ്റെന്നത്തേയും പോലൊരു സാധാരണ ദിവസം. ദൗല ക്വാനയിലെ ഓഫീസേഴ്‌സ് എന്‍ക്ലേവില്‍ അല്ലലും അലട്ടുമില്ലാതെ ഒഴുകുന്ന ഒരു സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു അന്ന് ക്യാപ്റ്റന്‍ മദന്‍ മോഹന്‍ ചോപ്രയുടെ കുടുംബം. നേവിയില്‍ ബഹുമാന്യനായ ഒരു ഉദ്യോഗസ്ഥനായിരുന്നു ക്യാപ്റ്റന്‍ ചോപ്ര. രണ്ട് മക്കളാണ് ഒപ്പം. പതിനാറുകാരിയായ മൂത്ത മകള്‍ ഗീത ചോപ്ര ജീസസ് ആന്‍ഡ് മേരി കോളേജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. ഇളയവന്‍ സഞ്ജയ്ക്ക് പതിനാല് വയസ്സാണ്. മോഡേണ്‍ സ്‌കൂളില്‍ പത്താം ക്ലാസിലായിരുന്നു അവന്‍.
സ്വച്ഛ സുന്ദരമായ ആ ജീവിതത്തിലെവിടെയോ രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ ഒരു ദാരുണ സംഭവം തങ്ങളെ കാത്തിരിപ്പുണ്ടെന്ന യാഥാര്‍ഥ്യം അവരുടെ വിദൂര ചിന്തകളില്‍ പോലുമുണ്ടായിരുന്നില്ല. മക്കളായ ഗീതയും സഞ്ജയുമായിരുന്നു ആ വലിയ ദുരന്തത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ആകാശവാണിയിലെ യുവവാണിയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടിയിരുന്നു അവര്‍ക്ക്. അങ്ങനെ ആ ഓഗസ്റ്റ് 26ന് സന്‍സദ് മാര്‍ഗിലെ ആകാശവാണിയുടെ ഓഫീസിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. ഏഴു മണിക്കായിരുന്നു അവിടെ എത്തേണ്ടിയിരുന്നത്. റെക്കോഡിങ് കഴിഞ്ഞ് ഒന്‍പത് മണിക്ക് അച്ഛന്‍ വന്ന് കൂട്ടിക്കൊണ്ടുപോരുകയും ചെയ്യും. അതായിരുന്നു പദ്ധതി.
Content Highlights: geeta chopra, sanjay chopra, kidnapping, crime, anirban bhattacharyya, morarji desai