കട്ടിലിനടിയിൽ മകളുടെ പാദം, കെട്ടിയിട്ട മൃതദേഹം; അവർ നിലവിളിച്ചു- 17 കൊല്ലമായി ചുരുളഴിയാത്ത അരുംകൊല

സ്നേഹൽ ഗവാരെ
സ്നേഹൽ ഗവാരെ

2007 ജൂലായ് 20-ന് പുലർച്ചെ 5.15-ഓടെയാണ് വീട്ടിലെ ദിവാൻ കോട്ടിനുള്ളിൽ മകളുടെ മൃതദേഹം അമ്മ ​കൽപ്പന ​ഗവാരെ കാണുന്നത്. രണ്ട് കൈകളും പിന്നിൽ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ സ്വന്തം മകളെ കണ്ട ആ അമ്മ അലറിവിളിച്ചു. 12 മണിക്കൂറായി കാണാതായ മകളെ ഈ വിധത്തിൽ കാണേണ്ടി വരുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല. 

സ്നേഹൽ ​ഗവാരെ. ഈ പേര് മുംബൈ ന​ഗരത്തിലെ പ്രധാന തലക്കെട്ടാകുന്നത് അങ്ങിനെയാണ്. പുറത്തുനിന്ന് കാണുമ്പോൾ പ്രശ്നങ്ങളോ കലഹമോ ഇല്ലാത്ത ഒരു സാധാരണ മധ്യവർഗ ഇന്ത്യൻ കുടുംബത്തിൽ നിന്ന് പെട്ടെന്നൊരുനാൾ മാഞ്ഞുപോയ 21-കാരി. അവളുടെ കൊലപാതകത്തിന് പിന്നിൽ ആരാണെന്നോ എന്തായിരുന്നു ആ കൊലയാളിയുടെ ലക്ഷ്യമെന്നോ കണ്ടെത്താൻ ഇന്നും മുംബൈ പോലീസിന് കഴിഞ്ഞിട്ടില്ല. കൃത്യമായി പറഞ്ഞാൽ, 17 വർഷത്തിനുശേഷവും ഈ അരുംകൊലയുടെ ചുരുളഴിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. 

Content Highlights: The unsolved murder of Snehal Gaware in Mumbai in 2007 remains a chilling mystery

Continue reading