ബലാത്സംഗം, കൊലപാതകം, 37 വര്‍ഷം ജയില്‍ ശിക്ഷ; ഒടുവില്‍ കോടതി പറഞ്ഞു സോറി നിങ്ങളല്ല അത് ചെയ്തത്

റോബര്‍ട്ട് ഡുബോയ്സ്‌ | Photo: AP
റോബര്‍ട്ട് ഡുബോയ്സ്‌ | Photo: AP

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് നമ്മള്‍ എപ്പോഴും പറയാറുണ്ട്. പക്ഷേ, പലപ്പോഴും യഥാര്‍ഥ കുറ്റവാളികളാണോ എല്ലാ കേസുകളിലും ശിക്ഷിക്കപ്പെടുന്നത് ? അല്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. നിരപരാധികള്‍ കേസില്‍ അകപ്പെടുന്നതും ജീവിതം തന്നെ നഷ്ടപ്പെട്ട് പോവുന്നതും നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ സ്ഥിരം കേട്ടുകേള്‍വികളിലൊന്നാണ്. നഷ്ടപ്പെടുന്നത് കേസില്‍ അകപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും. മയക്കുമരുന്ന് കേസില്‍ തെറ്റായി അകപ്പെട്ട് ജോലിയും ജീവിതവും നഷ്ടപ്പെട്ട് ഒടുവില്‍ കേരളത്തില്‍ നിന്നേ ഓടിപ്പോവേണ്ടി വന്ന തൃശ്ശൂരിലെ ഷീല സണ്ണിയെ പോലുള്ളര്‍ നമുക്ക് മുന്നില്‍ ഉദാഹരണമായുണ്ട്. അത്തരമൊരു കഥയാണ് ഇത്തവണ ക്രൈം ഫ്‌ളാഷ്ബാക്കില്‍.

പതിനെട്ടാം വയസ്സില്‍ വയസ്സില്‍ ബലാത്സംഗ, കൊലപാതക കേസില്‍ പെട്ട് 37 വര്‍ഷം ജയില്‍ ശിക്ഷയനുഭവിക്കുകയും ഒടുവില്‍ തന്റെ 55-ാമത്തെ വയസ്സില്‍ അത് തെറ്റായ കേസായിരുന്നുവെന്നതിന്റെ പേരില്‍ ജയില്‍മോചിതനാവുകയും ചെയ്ത അമേരിക്കയിലെ  റോബര്‍ട്ട് ഡുബോയ്‌സിന്റ കഥ സിനിമാക്കഥയെ വെല്ലുന്നതാണ്. ഒടുവില്‍ റോബര്‍ട്ടിന് 116 കോടി രൂപ നഷ്ടപരിഹാരവും സര്‍ക്കാരിന് കൊടുക്കേണ്ടി വന്നു. പക്ഷേ,  നഷ്ടപരിഹാരത്തിനപ്പുറം നല്ല കാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്ന റോബര്‍ട്ടിന്റെ ജീവിതത്തിന് ആര്‍ക്കാണ് മറുപടി നല്‍കാന്‍ കഴിയുക. ആ കഥയൊന്ന് നോക്കാം.

Content Highlights: Wrongful Conviction: Robert Duboise`s $14M Settlement

Continue reading