പ്രാണരക്ഷാർഥമുള്ള കൊലയ്ക്ക് ഇലക്ട്രിക് ചെയറിലെ വധശിക്ഷ; ഒടുവിൽ മരണാനന്തരം കോടതിയുടെ തെറ്റുതിരുത്തൽ

''സ്വയംരക്ഷക്കാണ് ഞാനത് ചെയ്തത്. അല്ലെങ്കില്‍ അയാളുടെ കൈകളാല്‍ കൊല്ലപ്പെടുമായിരുന്നു. ദൈവം എന്നോട് ക്ഷമിച്ചുകഴിഞ്ഞു. എനിക്കിന്ന് ആരോടും പകയോ ദേഷ്യമോ ഇല്ല. ഞാന്‍ പോകാന്‍ തയ്യാറാണ്. എനിക്കെന്റെ ദൈവത്തെ കാണണം''
ഇലക്ട്രിക് ചെയറില്‍ തന്റെ ജീവനൊടുങ്ങും എന്ന് ഉറപ്പായിട്ടും ലെന ബെക്കര്‍ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞത് ഈ വാക്കുകളായിരുന്നു. കടുത്ത വിവേചനവും ദാരിദ്ര്യവും പീഡനവും നേരിട്ട് ജീവിതത്തോട് പോരാടിയ ഈ സ്ത്രീക്ക് 45-ാം വയസ്സില്‍ നീതിന്യായ വ്യവസ്ഥയുടെ പിടിപ്പുകേടില്‍ രക്തസാക്ഷിയാകേണ്ടി വന്നു. അതും കാലങ്ങളായി തന്നെ അടിമയയാക്കി വച്ച് കടുത്ത പീഡനത്തിനിരയാക്കിയ ഒരാളെ സ്വയംരക്ഷയ്ക്കായി കൊലപ്പെടുത്തിയതിന്. എന്നാല്‍ അക്കാലത്തെ നിയമപാലകരുടെയും ജൂറിയുടെയും കോടതിയുടെയും കണ്ണില്‍ അവള്‍ മാത്രമായിരുന്നു തെറ്റുകാരി. ഒടുവില്‍ ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറം കോടതിക്ക് ഉറക്കെ പറയേണ്ടി വന്നു. ലെനയോട് കാണിച്ചത് അനീതിയാണെന്ന്......
Content Highlights: Lena Baker execution, murder case, death, wrongful judgement, judiciary, sins and sorrows