ഡ്രഗ് ക്വീൻ, ബ്ലാക്ക് വിഡോ, ഗോഡ് മദർ, ലേഡി മാഫിയ; മരണദേവതയായി അഴിഞ്ഞാടിയ ഗ്രിസൽഡ | Sins & Sorrow

ബ്ലാക്ക് വിഡോ, ദ ലേഡി ഓഫ് മാഫിയ, ദ ഗോഡ് മദര്‍ എന്നീ വിശേഷണങ്ങള്‍. അധോലോകത്തെ മുടിചൂടാമന്നനായി പാബ്ലോ എസ്കോബാർ പടയോട്ടം നയിച്ചിരുന്ന കാലത്ത് കൊളംബിയയില്‍നിന്ന് അമേരിക്കയിലേക്ക് ലഹരിമരുന്നു കടത്തി തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിച്ച ആൾ. തന്നെ എതിര്‍ക്കുന്നവരെയും തന്റെ ഹിതത്തിന് വഴങ്ങാത്തവരെയും തെരുവില്‍ വേട്ടയാടിയവള്‍. ഗ്രിസല്‍ഡ ബ്ലാങ്കോ എന്ന അധോലോക നായികയുടെ ജീവിതത്തെ ഏറ്റവും കുറഞ്ഞ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
1943-ല്‍ കൊളംബിയയിലെ കാര്‍ട്ടഹെനയിലാണ് ഗ്രിസല്‍ഡ ബ്ലാങ്കോയുടെ ജനനം. മദ്യത്തിനും മറ്റു ലഹരിപദാര്‍ഥങ്ങള്‍ക്കും അടിമയായിരുന്ന ഒരു ലൈംഗിക തൊഴിലാളിയായിരുന്നു ഗ്രിസല്‍ഡയുടെ അമ്മ. സ്ഥിരബോധമില്ലാതെ ജീവിക്കുന്ന അമ്മയില്‍നിന്ന് ഒരു കുട്ടിയെന്ന നിലയില്‍ യാതൊരു പരിചരണവും ഗ്രിസല്‍ഡയ്ക്ക് ലഭിച്ചിരുന്നില്ല. ഭക്ഷണമില്ല, ഉടുക്കാന്‍ വസ്ത്രങ്ങളില്ല. അതിലുപരി മദ്യലഹരിയിലെത്തുന്ന അമ്മയില്‍നിന്ന് കടുത്ത ഉപദ്രവവും അമ്മയുടെ കാമുകന്‍മാരെന്ന് അവകാശപ്പെട്ട് വീട്ടിലേക്കെത്തുന്നവരില്‍നിന്ന് ലൈംഗിക പീഡനവും.
Content Highlights: griselda blanco, life story, lady of the mafia, black widow, drug trafficking Colombia