അഭയകേന്ദ്രത്തെ മരണകേന്ദ്രമാക്കി മാറ്റിയ ഒരു 'പാവം മുത്തശ്ശി'; ഞെട്ടിക്കുന്ന പശ്ചാത്തലം

കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലാണ് ഈ സംഭവം നടക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവരെയും പ്രായമായവരെയും ആരോരുമില്ലാത്തവരെയും പരിചരിക്കാന്‍ സ്വന്തം വീടു തന്നെ ബോര്‍ഡിങ് ഹോമാക്കി മാറ്റിയ ആളായിരുന്നു ഡൊറോത്തി പുന്റെ എന്ന മധ്യവയസ്ക്ക. എല്ലാവരോടും സ്നേഹത്തോടെയും അനുതാപത്തോടെയുമുള്ള പെരുമാറ്റമായിരുന്നു ഡൊറോത്തിയുടേത്. സഹായം ചോദിച്ചുവരുന്നവരെ ഡൊറോത്തി വെറും കയ്യോടെ അയച്ചിരുന്നില്ല. അതിന് അവര്‍ക്കൊരു കാരണവുമുണ്ടായിരുന്നു.
ആരോരുമില്ലാത്ത അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. ഇന്ന് മറ്റുള്ളവരെ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുവെങ്കില്‍ അതെന്റെ ജീവിതം എന്നെ പഠിപ്പിച്ചതാണ്.
Content Highlights: Dorothy Puente, The 'Death House Landlady, Sins and Sorrows