20-ാം വയസ്സില്‍ തുടങ്ങിയ തട്ടിപ്പ്, ന്യൂയോര്‍ക്കിലെ ധനികരെയും ബാങ്കുകളെയും പറ്റിച്ച കൗശലക്കാരി

അന്ന സൊറോക്കി| Instagram
അന്ന സൊറോക്കി| Instagram

''എന്തെങ്കിലും ആഗ്രഹിച്ചാല്‍ കാത്തിരിക്കരുത്. അതു നേടുമ്പോള്‍ എന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്നത് എന്റെ വിഷയമേയല്ല''- അന്ന സൊറോക്കിൻ

ര്‍ഷം 2018. 'ന്യൂയോര്‍ക്ക് മാഗസിനിലെ' മാധ്യമപ്രവര്‍ത്തകയായ ജെസ്സിക പ്രസ്​ലർക്ക് മാന്‍ഹട്ടണിലെ പ്രമുഖ വ്യക്തികളുള്‍പ്പെടെയുള്ളവര്‍ ഇരകളാകപ്പെട്ട ഒരു തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നു. അന്ന ഡെല്‍വെ എന്ന ഒരു യുവതിയിലേക്കാണ് എല്ലാവരും വിരല്‍ ചൂണ്ടിയത്. ആള് ചില്ലറക്കാരിയല്ല, ജര്‍മനിയിലെ ഒരു സമ്പന്ന കുടുംബത്തിലെ ഒരേയൊരു പിന്‍ഗാമി. കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ ഉടമ. മാന്‍ഹട്ടണിലെ പല പ്രമുഖരുമായും അടുത്ത ബന്ധം. ആഡംബര പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യം. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം. ആര്‍ക്കും യാതൊരു തരത്തിലുള്ള സംശയവും തോന്നുകയില്ല. എന്നാല്‍ 2017 ല്‍ ഒരു ആഡംബര ഹോട്ടലില്‍ താമസിച്ചതിന് ശേഷം പണം നല്‍കാത്തതുമായി ബന്ധപ്പെട്ട കേസില്‍ അവര്‍ പ്രതിയായിരുന്നു. എന്നാല്‍ ജെസ്സിക പ്രസ്​ലറിനെ സംബന്ധിച്ചേടത്തോളം തനിക്ക് മുന്നിലെത്തിയ ആരോപണങ്ങളുടെ സത്യാവസ്ഥയറിയാനും അത് പ്രസിദ്ധീകരിക്കാനും പര്യാപ്തമായിരുന്നില്ല. അതിന് ആഴത്തിലുള്ള അന്വേഷണത്തിലേക്ക് കടക്കണം. അന്നയുടെ പശ്ചാത്തലം എന്താണെന്നറിയണം. അതിനായി ജെസ്സിക പ്രസ്​ലര്‍ ഇറങ്ങിത്തിരിഞ്ഞപ്പോള്‍ പിന്നീട് ചുരുളഴിയുന്നത് സിനിമയെ വെല്ലുന്ന തട്ടിപ്പിന്റെ അധ്യായത്തിലേക്കാണ്.

Content Highlights: anna sorokin, world famous con women, cheating case, conviction, imprisonment

Continue reading