വട്ടപ്പാറ വയഡക്ടിൽനിന്ന് വീണ് മരണം: പ്രണയം തകര്‍ന്നതിൽ മനംനൊന്തുള്ള ആത്മഹത്യയെന്ന് പോലീസ് നിഗമനം

വളാഞ്ചേരി(മലപ്പുറം): ദേശീയപാത 66-ല്‍ വട്ടപ്പാറ വയഡക്ട് പാലത്തിനു മുകളില്‍നിന്ന് താഴേക്കുവീണ് യുവാവ് മരിച്ചനിലയില്‍. കടുങ്ങാത്തുകുണ്ട് ഇരിങ്ങാവൂര്‍ കുറുപ്പുംപടി നെല്ലിക്കാട്ടില്‍ വീട്ടില്‍ സ്വരാജ് (23) ആണ് മരിച്ചത്.
വയഡക്ടിലെ ഏറ്റവും ഉയര്‍ന്ന പോയിന്റായ പത്താംനമ്പര്‍ പില്ലറിനു മുകളില്‍നിന്നാണ് ഇയാള്‍ താഴേക്കുവീണതെന്നു കരുതുന്നു.
വെള്ളിയാഴ്ച രാത്രി പത്തോടെയാണു സംഭവം. പ്രണയബന്ധം തകര്‍ന്നതില്‍ മനംനൊന്തുള്ള ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. വളാഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മൃതദേഹം വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: man died after falling from the Vattappara viaduct on National Highway 66 near Valanchery.