പ്ലാറ്റ്‌ഫോമിലേക്ക് കാറോടിച്ചുകയറ്റി സൈനികന്‍, തൊട്ടടുത്ത് ട്രെയിനും; സംഭവം യുപിയില്‍

ലഖ്‌നൗ: മദ്യലഹരിയില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് കാറോടിച്ചുകയറ്റി സൈനികോദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ മീററ്റ് കാന്റ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് സൈനികന്‍ പ്ലാറ്റ്‌ഫോമിലേക്ക് കാറോടിച്ചുകയറ്റിയത്. ട്രെയിന്‍ കടന്നുപോകുമ്പോള്‍ അതിന്റെ തൊട്ടടുത്തുവരെ കാര്‍ എത്തുകയുംചെയ്തു.
സൈനിക ഉദ്യോഗസ്ഥനായ സന്ദീപ് ദാക്ക എന്നയാളാണ് പ്ലാറ്റ്‌ഫോമിലൂടെ കാറോടിച്ചതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും കാര്‍ കസ്റ്റഡിയിലെടുത്തതായും റെയില്‍വേ പോലീസ് അറിയിച്ചു.
Content Highlights: A drunk army officer drove his car onto a railway platform in Meerut, Uttar Pradesh