കല്യാണവീട്ടില്‍നിന്ന് ആളുകള്‍ മരണവീട്ടിലേക്ക് വന്നു. നിലവിളികള്‍ ഉച്ചത്തിലായി | യാത്രാം ഗമയ

മാവുകളുടെ തണലും കുളിരും പിന്നിട്ട് വളവ് തിരിഞ്ഞ് ബസ്സിപ്പോള്‍ ചെറുകുളമ്പ് സ്‌കൂള്‍ പടിക്കല്‍ എത്തിനില്‍ക്കുകയാണ്. ഭായിമാര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോവുകയാണ്. പുതിയതായി നാലഞ്ച് സ്‌കൂള്‍ കുട്ടികളും വേറെ കുറച്ച് ആളുകളും ബസ്സിലേക്ക് കയറി. ആള് കൂടിയപ്പോള്‍ കണ്ടക്ടര്‍ മാനുവിന്റെ മുഖത്ത് സംതൃപ്തിയുടെ പക്ഷികള്‍ ചിറക് തുഴയുകയാണ്.
കൊറോണക്കാലത്തിനു മുമ്പ് ഈ റൂട്ടില്‍ ഓടിയിരുന്ന പ്രൈവറ്റ് ബസുകളില്‍ ഓരോന്നിലും നാല് ജീവനക്കാര്‍ വീതമുണ്ടായിരുന്നു. ഡ്രൈവര്‍, കണ്ടക്ടര്‍ ചെക്കര്‍, ക്ലീനര്‍, എന്നിങ്ങനെ.. പക്ഷേ, ഇപ്പോള്‍ കുറച്ചു കാലമായിട്ട് ബസ്സുകളില്‍ ഡ്രൈവറും കണ്ടക്ടറും മാത്രമേ പണിക്കാരായിട്ടുള്ളൂ. അവര്‍ക്കുള്ള കൂലിയും വണ്ടിയുടെ അറ്റകുറ്റ പണികളും,ടാക്സും ഇന്‍ഷൂറുമൊക്കെ കൊടുത്തു കഴിഞ്ഞാല്‍ ബസ് മുതലാളിക്ക് കാര്യമായ ലാഭമൊന്നും കിട്ടുന്നില്ല എന്നാണ് പറയുന്നത്. ജീവനക്കാരും അത് ശരി വെയ്ക്കുന്നുണ്ട് .
Content Highlights: Writer Muhammed Abbas narrates the beauty of aimless travel and how spontaneous journeys can lead to self-discovery and purpose. A unique perspective on travel for the soul.