പീലാത്തോസേ, സർക്കാരിനും നിങ്ങൾക്കും തമ്മിലെന്ത്! | വഴിപോക്കൻ

#വഴിപോക്കൻ
ജസ്റ്റിസ് കെ. ഹേമ മാധ്യമങ്ങളോടു സംസാരിക്കുന്നു. കമ്മിറ്റി അംഗങ്ങളായ നടി ശാരദ, കെ.ബി. വത്സലകുമാരി എന്നിവർ സമീപം.
ജസ്റ്റിസ് കെ. ഹേമ മാധ്യമങ്ങളോടു സംസാരിക്കുന്നു. കമ്മിറ്റി അംഗങ്ങളായ നടി ശാരദ, കെ.ബി. വത്സലകുമാരി എന്നിവർ സമീപം.

ബൈബിളിൽ മത്തായിയുടെ സുവിശേഷം 24-ാം അദ്ധ്യായം 24 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ നിന്നാവട്ടെ തുടക്കം. 'അനന്തരം ജനക്കൂട്ടത്തിന് മുൻപിൽ നിന്നുകൊണ്ട് വെള്ളമെടുത്ത് കൈകൾ കഴുകിയിട്ട് പീലാത്തോസ് പറഞ്ഞു: ''ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല.'' ചരിത്രം ദുരന്തമായാണോ പ്രഹസനമായാണോ  ആവർത്തിക്കുന്നതെന്നറിയില്ല. എന്തായാലും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ജനത്തിന് മുന്നിലേക്കിട്ട് കൊടുത്തിട്ട് നമ്മുടെ ഭരണാധികാരികൾ പറയുന്നു: ''നോക്കൂ, ഞങ്ങൾ ഈ റിപ്പോർട്ട് വായിക്കുക പോലും ചെയ്തിട്ടില്ല.'' കേരളമെന്നൊരു ദേശത്ത് കൈ കഴുകൽ ഒരു കലയായി മാറുമെന്ന് പീലാത്തോസ് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

2017-ൽ നിയമിക്കപ്പെട്ട കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് കൈമാറിയത് 2019 ഡിസംബർ 31-നാണ്. റിപ്പോർട്ടിൽ രഹസ്യമായി വെയ്ക്കേണ്ട വിവരങ്ങളുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സുപ്രീം കോടതി അനുശാസിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടർന്നുകൊണ്ടാണ് റിപ്പോർട്ട് കൈകാര്യം ചെയ്യേണ്ടതെന്നും ജസ്റ്റിസ് ഹേമ കേരള
സർക്കാരിന് കത്തെഴുതുന്നത് 2020 ഫെബ്രുവരി 19-നാണ്. അതായത് റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ട് ഒന്നര മാസത്തോളം പിണറായി സർക്കാർ അനങ്ങിയില്ല. ഒന്നര മാസത്തിന് ശേഷം ജസ്റ്റിസ് ഹേമയുടെ കത്ത് കിട്ടിയപ്പോൾ അതിൽ തൂങ്ങിപ്പിടിച്ച് അടയിരിക്കൽ തുടർന്നു. ആ വർഷം തന്നെ ഒക്ടോബറിൽ അന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന വിൻസൻ എം. പോൾ റിപ്പോർട്ട് പുറത്തുവിടാനാവില്ലെന്ന് നിലപാടെടുത്തു. 

Content Highlights: Pinarayi government did not budge for a month and a half after getting the Hema Committee report

Continue reading