അച്ഛൻ മദ്യപനെന്ന് സത്യവാങ്മൂലം നൽകി വെട്ടിലായ മക്കളും; ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിം നിഷേധവും

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഇതിപ്പോള്‍ കോര്‍ട്ട് ടൂം ഡ്രാമകളുടെ സീസണാണല്ലോ. ക്രൈം ത്രില്ലറുകളേക്കാള്‍ കോടതി നടപടികള്‍ ആളുകളെ ത്രസിപ്പിക്കുന്ന കാലം. കുറ്റാന്വേഷകരെയെല്ലാം പ്രതിഭാഗം വക്കീലന്മാര്‍ കോടതി മുറികളില്‍ മലര്‍ത്തിയടിച്ച് യഥാര്‍ത്ഥ പ്രതികളെ കോടതിയുടെ മുന്നിലെത്തിക്കുന്നകാലം. ഇപ്പോള്‍ പുതിയ സീസണ്‍ ആരംഭിച്ച ഒരു വൈബ് സീരീസ് കണ്ടുതീര്‍ന്നപ്പോഴാണ് ഒ.ടി.ടി. പ്ലാറ്റ്ഫോം മറ്റൊരു വെബ് സീരീസിനെക്കുറിച്ച് സജഷനോട് സജഷന്‍ നടത്തിയത്. സജഷന്‍സ് നിര്‍ബന്ധമായപ്പോള്‍  കണ്ടുനോക്കാമെന്ന് കരുതി ആദ്യ എപ്പിസോഡ് കണ്ടതും ആകാംഷ അടക്കാനായില്ല. ഒറ്റയിരുപ്പിന് കുറേ എപ്പിസോഡുകള്‍ കണ്ടു. അതിലെ അഡ്വക്കേറ്റുമാരായ നായകനേയും നായികയേയും ഒരു ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് താമസിപ്പിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും കൂടി ഒരു സംഭവമുണ്ടാക്കുന്നുണ്ട്. അതെന്തിനാണ് എന്ന വെച്ചാല്‍ ഇരുവരും തമ്മിലുള്ള പ്രണയം അവിടെയും ഇവിടെയും മുട്ടാതെ പുറത്തുവരാതെ ഉള്ളില്‍ തന്നെ ഇരുപ്പാണ്. അതിനാല്‍ പെട്ടെന്ന് ബോംബെയിലെ ഓഫീസില്‍ നിന്ന് കൊച്ചിയിലെ ഒരു കേസിനുവേണ്ടി രണ്ടുപേരും മാത്രം ഒരു ഫ്‌ളൈറ്റില്‍ വന്ന് ഒരു ഹോട്ടലില്‍ താമസിക്കുന്നു. ഈ ഒരു സിറ്റുവേഷനുവേണ്ടി അവര്‍ക്ക് എന്തെല്ലാം സംഭവങ്ങളെ കൊണ്ടുവരാമായിരുന്നു. പക്ഷേ, ഇവിടെ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരായ കേസിന്റെ സിറ്റിങ്ങിനാണ് രണ്ടുപേരും കൂടി വന്നത്.    

ഗര്‍ഭിണിയായ യുവതിയുടെ പ്രസവത്തിന്റെ അവസാന ഘട്ടം. കോംപ്ലിക്കേഷന്‍ ഉള്ളതുകൊണ്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ വേണം. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി ഈ ഓപ്പറേഷനുവേണ്ടി പണം അനുവദിക്കാന്‍ തയ്യാറാകുന്നില്ല. ഗര്‍ഭസ്ഥ ശസ്ത്രക്രിയയാണ് നടത്തേണ്ടത്. കുഞ്ഞ് മാതാവിന്റെ ഗര്‍ഭത്തിലിരിക്കുന്ന സമയത്താണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. ഇത് ഇന്‍ഷുറന്‍സ് പോളിസിയില്‍ കവര്‍ ചെയ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞാണ്  കമ്പനി കാഷ്‌ലെസ് ക്ലെയിം നിഷേധിച്ചത്. തുടര്‍ന്ന് കുടുംബം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നു. ഉടനെ ശസ്ത്രക്രിയ ചെയ്യണം. ആശുപത്രിയില്‍ പ്രസവ വേദന. ജഡ്ജിന്റെ വീട്ടില്‍ രാത്രിയില്‍ കോടതി നടപടികള്‍. അതിങ്ങനെ മാറിമാറി കാണിക്കുന്നു.  ഈ സ്ത്രീക്ക്  ഈ ശസ്ത്രക്രിയ അനിവാര്യമല്ല എന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ കണ്‍സള്‍ട്ടന്റുമാര്‍ കമ്പനിക്ക് ഉപദേശം നല്‍കിയത്. ഇത് പ്രഗ്‌നന്‍സി കോംപ്ലിക്കേഷനാണ് എന്ന് കാണിച്ച് കവറേജ് നല്‍കാനാവില്ല എന്ന നിലപാട് ഇന്‍ഷുറന്‍സ് കമ്പനിയുടെ വക്കീല്‍ കട്ട നിലപാട് എടുത്തു. മാനുഷിക പരിഗണനയെങ്കിലും നല്‍കണം എന്ന് ഗര്‍ഭിണിയുടെ വക്കീലന്മാര്‍- നമ്മുടെ നായികയും നായകനും- കാലുപിടിച്ചു പറഞ്ഞു. സിമ്പതി കാര്‍ഡ് ഇവിടെ പ്രസക്തമല്ല എന്ന കമ്പനി വക്കീല്‍ ട്രോളി. പോളിസി ലാംഗ്വേജ് ഈസ് മോര്‍ റെലവന്റ് എന്ന് കോടതിയും പ്രാഥമികമായി പരാമര്‍ശിച്ചു.

Content Highlights: Web series exposes insurance companies

Continue reading