അറുപത്തിയൊന്ന് വർഷങ്ങൾ കഴിഞ്ഞു..വിധുബാലയെ ആദ്യം കണ്ടത് ആ ദേശഭക്തിഗാനത്തിൽ

അഭിനയിച്ച ആദ്യരംഗത്തിന്റെ ഓര്‍മ്മകളില്‍ കത്തിജ്വലിക്കുന്ന മധ്യാഹ്ന സൂര്യനുണ്ട്. ലൈറ്റ് റിഫ്‌ളക്ടറുകളുടെ തീക്ഷ്ണമായ ചൂടുണ്ട്. ഒപ്പം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദേശഭക്തിഗാനത്തിന്റെ ഈരടികളും: 'ജയ ജയ ജയ ജന്മഭൂമി, ജയ ജയ ജയ ഭാരതഭൂമി..'
'അറുപത്തൊന്ന് വര്‍ഷം കഴിഞ്ഞു എന്നോര്‍ക്കുമ്പോള്‍ അത്ഭുതം.'വിധുബാല പറയുന്നു. ജീവിതത്തിലാദ്യമായി ക്യാമറക്ക് മുന്നില്‍ നിന്ന അന്നത്തെ സ്‌കൂള്‍ കുട്ടി ഒരിക്കലും ചിന്തിച്ചിരുന്നില്ല അന്നഭിനയിച്ച രംഗവും ഗാനവും പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഓര്‍ക്കപ്പെടുമെന്ന്. വയലാറിനും ദേവരാജന്‍ മാസ്റ്റര്‍ക്കും നന്ദി പറഞ്ഞേ പറ്റൂ. അവരാണല്ലോ ആ മനോഹര ഗാനത്തിന്റെ ശില്‍പ്പികള്‍.
Content Highlights: Vidhubala`s First Film Song: Jayajaya Janmabhoomi