നോക്കാം! മലയാളിയുടെ ജീവിതത്തിലെ ഏറ്റവും അപകടകരമായ വാക്ക് ഇതാണ്

മനുഷ്യൻ ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയാണെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ ചില കാര്യങ്ങളിൽ പശുവും പൂച്ചയും പട്ടിയും നമ്മളെക്കാൾ മുന്നിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് 'നോ' പറയുന്ന കാര്യത്തിൽ. വീട്ടിലെ പൂച്ചയ്ക്ക് മീൻ വേണ്ടെങ്കിൽ അത് കഴിക്കില്ല. നിങ്ങൾ എത്ര നിർബന്ധിച്ചാലും കാര്യമില്ല. പശുവിന് ഒരു പുല്ല് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് മൂക്കുകൊണ്ട് തള്ളിക്കളയും. നായയ്ക്ക് ഒരു മനുഷ്യനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ വാൽ ആട്ടേണ്ടിടത്ത് കുരയ്ക്കും.
ചുരുക്കത്തിൽ പറഞ്ഞാൽ, ജന്തുജാലങ്ങൾക്കൊക്കെ 'നോ' പറയേണ്ടിടത്ത് 'നോ' പറയാൻ നന്നായി അറിയാം. എന്നാൽ മനുഷ്യരുടെ കാര്യം അങ്ങനെയല്ല. പ്രത്യേകിച്ച് മലയാളികളുടെ. നമ്മൾക്ക് 'നോ' പറയേണ്ടിടത്ത് 'നോ' പറയാൻ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിലെ പകുതി പ്രശ്‌നങ്ങളും ഉണ്ടാകുന്നത്..
Content Highlights: The ambiguity of the word 'Nokkam' (I'll see) in Malayali culture., The psychological fear of offending others leading to burnout and stress., The importance of setting clear boundaries in relationships, finance, and career., Understanding when to say 'Yes' for opportunities versus 'No' for self-preservation., Practical advice on how to communicate rejection politely but firmly.