എങ്ങുമെത്താതെപോയ ആ സിനിമ, അങ്ങനെ പൂര്‍ത്തിയാകാത്ത എത്രയെത്ര സിനിമകളുണ്ടാകും

കായല്‍ ഫിലിംസിന്റെ പേരില്‍ അമേരിക്കയിലെ ന്യൂ ഓര്‍ലിയെന്‍സില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. അമേരിക്കയില്‍ ഇന്ത്യയോട് അല്പമെങ്കിലും ചേര്‍ന്നുനില്‍ക്കുന്ന ഒരു സംസ്‌കാരം ഉണ്ടെങ്കില്‍ അത് ന്യൂ ഓര്‍ലിയന്‍സിനാണ് എന്നാണ് പറയപ്പെടുന്നത്. തെരുവുകള്‍ നമ്മുടെ പല നഗരങ്ങളിലുള്ളതു പോലെ തിരക്കുകളും കടകളും വീതികുറഞ്ഞ വഴികളും അങ്ങിനെ എന്തൊക്കെയോ സമാനതകള്‍. അമേരിക്കയിലെ പല പ്രശസ്ത സംഗീത വിദഗ്ധരുടെ ട്രൂപ്പുകളുടെ ഉറവിടം ഈ ചെറുപട്ടണമാണ്. അമേരിക്കയിലുള്ള സാങ്കേതിക വിദഗ്ധരും കേരളത്തില്‍നിന്നുള്ള പ്രൊഡക്ഷന്‍ ക്രൂവും ഒന്നിച്ചുള്ള ഒരു സംരംഭമായിരുന്നു ഈ ചലച്ചിത്രം.
Content Highlights: Thampy Antony hollywood and malayalam film journey