ജോജുവിന്റെ ആ സിനിമയിലേയ്ക്ക് എന്നെ ക്ഷണിച്ചിരുന്നു, അത് ഒഴിവാക്കിയത് വല്ലാത്തൊരു നഷ്ടബോധമാണ്

സംവിധായകൻ വിനോദ് കൃഷ്ണ, എഡിറ്റര്‍ ഷൈജല്‍, ക്യാമറമാന്‍ തരുണ്‍ ഭാസ്‌കരന്‍ എന്നിവര്‍ക്കൊപ്പം തമ്പി ആന്റണി
സംവിധായകൻ വിനോദ് കൃഷ്ണ, എഡിറ്റര്‍ ഷൈജല്‍, ക്യാമറമാന്‍ തരുണ്‍ ഭാസ്‌കരന്‍ എന്നിവര്‍ക്കൊപ്പം തമ്പി ആന്റണി

എഴുത്തുകാരന്‍ കൂടിയായ വിനോദ് കൃഷ്ണയാണ് ഈലം എന്ന സിനിമയുടെ ആശയവുമായി ആദ്യമായി എന്നെ അമേരിക്കയിലേക്ക് വിളിച്ചത്. ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വിനോദിന്റെതന്നെ ഈലം എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു സിനിമയെടുക്കുന്നു എന്ന് സൂചിപ്പിക്കാനായിരുന്നു വിളിച്ചത്. സാധാരണ എന്നെ നാട്ടില്‍ നിന്ന് ആരെങ്കിലും വിളിക്കുന്നത് നിര്‍മാതാവിനെ അന്വേഷിച്ചാണ്, അതറിയാവുന്നതുകൊണ്ട് ഞാന്‍ ആദ്യമൊന്നും അത്ര താല്പര്യം കാണിച്ചില്ല. ഒരിക്കല്‍ ഒരു സംവിധായകന്‍ വിളിച്ചിരുന്നു. ഒരു പ്രോജക്റ്റിന്റെ കാര്യം സംസാരിക്കാനാണ്. അതില്‍ നല്ല ഒരു വേഷവുമുണ്ട് എന്നും പറഞ്ഞു. അതേ സംവിധായകന്‍ അതിനു മുന്‍പ് രണ്ടു സിനിമകള്‍ ചെയ്തു എന്നു പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയത്. അന്നൊന്നും വിളിക്കാഞ്ഞതെന്തേ എന്നു ചോദിച്ചപ്പോള്‍ നമ്പര്‍ ഇല്ലായിരുന്നു എന്നും പറഞ്ഞു. നിര്‍മാണ പങ്കാളിയല്ലെങ്കില്‍ വേഷമുണ്ടോ എന്നു ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ഉണ്ടാകും എന്നു പറഞ്ഞെങ്കിലും ഞാനത് വിശ്വസിച്ചില്ല. കാരണം മുന്‍കാല അനുഭവങ്ങള്‍ തന്നെ. ഞാന്‍ നിര്‍മാതാവായതുകൊണ്ടു മാത്രം ചിത്രം പൂര്‍ത്തിയാക്കിയ സംവിധായകര്‍ പോലും പുതിയ നിര്‍മാതാവിനെ കിട്ടുമ്പോള്‍ എന്നെ ഓര്‍ക്കാറില്ല. അങ്ങനെയുള്ള അനുഭവങ്ങളും ധാരാളമുണ്ട്. സിനിമയില്‍ നിന്ന് ആരെങ്കിലും വിളിക്കുമ്പോള്‍ ഞാനിപ്പോള്‍ തിളച്ച വെള്ളത്തില്‍ വീണ പൂച്ചയെപോലെയാണ്. ആദ്യമൊന്ന് അറച്ചുനില്‍ക്കും. 

സംവിധായകൻ വിനോദ് കൃഷ്ണയ്‌ക്കൊപ്പം ലൊക്കേഷനില്‍

Content Highlights: Thampy Antony hollywood and malayalam film journey

Continue reading