മമ്മൂട്ടിയൊഴിച്ച് എല്ലാവരും പുതിയവരാണെന്നു പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും ഞാനതു മറച്ചുവച്ചു

പളുങ്ക് ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മുട്ടിക്കും നെടുമുടി വേണുവിനുമൊപ്പം തമ്പി ആന്റണി
പളുങ്ക് ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മുട്ടിക്കും നെടുമുടി വേണുവിനുമൊപ്പം തമ്പി ആന്റണി

സജീവ് പിള്ള കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു തുടങ്ങിയ പടമായിരുന്നു പുതിയ 'മാമാങ്കം'. വർഷങ്ങൾക്കുമുമ്പ് അതേ പേരിൽ ഒരു സിനിമയിറങ്ങിയിരുന്നു. അതുകൊണ്ടാണ് പുതിയ മാമാങ്കം എന്നെഴുതിയത്. 

മമ്മൂട്ടി പ്രധാന കഥാപാത്രമായി വരുന്ന 'മാമാങ്ക'ത്തിന്റെ വാർത്തകൾ 2019-ൽ വളരയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രശസ്ത നിർമാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയുടേതായിരുന്നു നിർമാണം. ആദ്യപദ്ധതി ഉപേക്ഷിച്ചെങ്കിലും പിന്നീട് സംവിധായകൻ പദ്മകുമാറിലൂടെ ആ ചിത്രം പ്രേക്ഷകരിലെത്തി. അതിനൊക്കെ പല കാരണങ്ങളുണ്ടാവാം. അതൊന്നുമല്ല ഇവിടെ പറയാൻ പോകുന്നത്. ആ സിനിമയുമായി എനിക്കെന്തു ബന്ധം എന്നതാണ് പരാമർശ വിഷയം.

Content Highlights: Thampy Antony hollywood and malayalam film journey

Continue reading