മോന് അസുഖം കൂടുതലാണെന്ന് പറഞ്ഞപ്പോൾ മകനെ നഷ്ടപ്പെടാന്‍ പോകുന്ന അച്ഛന്റെ ദുഃഖം കണ്ണിൽ നിഴലിച്ചു

സുരേഷ് ഗോപിയോടൊപ്പം തമ്പി ആന്റണി അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ
സുരേഷ് ഗോപിയോടൊപ്പം തമ്പി ആന്റണി അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ

ഡോക്ടര്‍ക്ക് അപ്പോത്തിക്കിരി എന്നാണ് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. ഈ സംബോധന ഗ്രീക്കില്‍ നിന്നു ഫ്രഞ്ചിലേക്കും മറ്റു പല ഭാഷകളിലും കറങ്ങിത്തിരിഞ്ഞ് മലയാളത്തില്‍ വന്നപ്പോള്‍ ഡോക്ടര്‍ ആയതായിരിക്കണം. ഉച്ചാരണത്തിലുള്ള വ്യത്യാസത്തില്‍ സ്റ്റോര്‍ കീപ്പര്‍, മരുന്നുകടക്കാരന്‍ എന്നൊക്കെയുള്ള അര്‍ത്ഥങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇതൊക്കെ ഇവിടെ പറയാന്‍ കാരണം അപ്പോത്തിക്കിരി എന്ന പേരില്‍ മലയാളത്തില്‍ നിര്‍മ്മിച്ച ഒരു സിനിമയെപ്പറ്റി പറയാനാണ്.

സുരേഷ് ഗോപിക്കൊപ്പം ഞാനഭിനയിച്ച ഒരേയൊരു സിനിമയാണ് അപ്പോത്തിക്കിരി. 2014-ല്‍ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് മാധവ രാംദാസാണ്. കോതമംഗലത്തെ അറമ്പന്‍കുടി തറവാട്ടുകാരായ ജോര്‍ജ് മാത്യുവും ബേബി മാത്യുവുമാണ് നിര്‍മാതാക്കള്‍. അവര്‍ ഡോക്ടേഴ്‌സ് ആയിരുന്നതുകൊണ്ടായിരിക്കണം ഇങ്ങനെയൊരു സിനിമയെടുക്കാന്‍ മുതിര്‍ന്നത്. വര്‍ഷങ്ങള്‍ക്കുശേഷം, ഞാനൊരിക്കല്‍ കോതമംഗലത്ത് ഒരു സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അവരുടെ കണക്കുകള്‍ നോക്കി നടത്തിയിരുന്ന റെനിലിനെ വീണ്ടും കാണുകയും അവരുടെ വീട്ടില്‍ അത്താഴത്തിനു ക്ഷണിക്കുകയും ചെയ്തു. അന്ന് പരിചയം പുതുക്കിയെങ്കിലും പിന്നീട് കാണാനുള്ള അവസരങ്ങള്‍ ഒന്നുംതന്നെ ഒത്തുവന്നില്ല. അവര്‍ പിന്നീട് സിനിമയൊന്നും എടുത്തതായി അറിയില്ല. അതാണ് സിനിമാലോകം. വീണ്ടും വീണ്ടും സിനിമ എടുക്കുകയോ പുതിയ സിനിമകളുമായി സഹകരിക്കുകയോ ചെയ്തില്ലെങ്കില്‍ ആരും ഓര്‍ക്കുകപോലുമില്ല, എന്നതല്ലേ സത്യം.

Content Highlights: Thampy Antony hollywood and malayalam film journey

Continue reading