തല്ലുകൊണ്ട മുഖവുമായി ചെല്ലുമ്പോള്‍ വീട്ടുകാര്‍ ചോദിക്കും, ഇക്കാലത്ത് ഇങ്ങനെ ജീവിക്കണ്ട കാര്യമുണ്ടോ?

#സരോജം കെ. മല്ല്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രു പ്രശ്‌നം 24 മണിക്കൂറിനുള്ളില്‍ ഇല്ലാതാവണമെങ്കില്‍ എന്തുചെയ്യണം?
'ക്വീന്‍സ് ഓഫ് ഹെവന്‍' ഗ്രൂപ്പിലേക്ക് രാവിലെ ഏഴുമണിക്ക് വാട്‌സ്ആപ്പ് മെസേജിട്ട് ഗായത്രി ആ ദിവസം തുടങ്ങി. മക്കളെ ഒരുക്കല്‍, സ്‌കൂള്‍ ബസിലേക്ക് കയറ്റിവിടല്‍... തീരാതിരക്ക് തിക്കിത്തിരക്കി. ഭര്‍ത്താവിനുള്ള ഭക്ഷണം കൂടി മേശയിലെടുത്ത് വച്ച് രാവിലത്തെ റെസ്റ്റിന് കട്ടിലില്‍ കയറി കിടന്നു. ഗ്രൂപ്പ് തുറന്നപ്പോള്‍ മിഷേലും സംഗീതയും കണ്ണുമേല്‍പ്പോട്ടാക്കുന്ന സ്‌മൈലിയിട്ടിട്ടുണ്ട്. മൂന്നു മെസേജുകള്‍ കിടപ്പുണ്ട്.

താര: ഓ രാവിലെ തന്നെ ചളി... ഇതു നിര്‍ത്താന്‍ എന്ത് വേണം.
ഷെമീന: തള്ളവൈബിലേക്ക് പോവാണ് ഹേ നമ്മള്‍...ലേശം പക്വതയാവാം.
സന്ധ്യ: നമിച്ചു. അതിന്റെ ഉത്തരം കൂടി പറയൂ...90's കിഡിന് സമാധാനമാവട്ടെ.
ഒന്നും ചെയ്യണ്ട... ആ പ്രശ്‌നം വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയാല്‍ മതി 24 മണിക്കൂര്‍ കഴിയുമ്പോ അത് ഇല്ലാതാവും.... ഗായത്രി മറുപടി കൊടുത്ത് ജയിച്ചിരിക്കുമ്പോഴാണ് പൂര്‍ണിമയുടെ മെസേജ്... ആ പ്രശ്‌നം തീര്‍ത്തത് നന്നായി...ശരിക്കും ഒരു പ്രശ്‌നം വരുന്നുണ്ട്.
ഗ്രൂപ്പ് മുഴുവന്‍ ചോദ്യചിഹ്നങ്ങള്‍... രണ്ടുദിവസത്തേക്ക് രാധയും റാണിയും വരുന്നില്ല... അവരുടെ അമ്മാവന്‍ മരിച്ചൂന്ന്. കോയമ്പത്തൂരാണ്.ഇപ്പോ റാണി വിളിച്ചതേ ഉള്ളൂ. നേരത്തേ വരും. ഉച്ചയ്ക്ക്  അങ്ങോട്ട് പോവാണത്രേ...

Content Highlights: whatsapp group housemaids life challenges emotional story problem solving 24 hours solace strength

Continue reading