ട്രേഡിങ് ആപ്പുകളിലെ നിങ്ങളുടെ പണം സുരക്ഷിതമാണോ? പുറത്തേക്കുള്ള വാതിൽ എവിടെയാണ്?

പടപേടിച്ച് പന്തളത്ത് ചെന്നപ്പോ അവിടെ പന്തംകൊളുത്തിപ്പട എന്നപോലെയാണ് ഇപ്പോൾ ആപ്പ് വഴി ഓഹരി ട്രേഡിംഗ് നടത്തുന്നവരുടെ സ്ഥിതി. എന്തൊക്കെയാണ് ഇത്തരം ട്രേഡിംഗ് ആപ്പുകളിൽ നടക്കുന്നതെന്ന് ആർക്കും ഒരെത്തും പിടിയും കിട്ടാത്ത സ്ഥിതി. തീപ്പിടിച്ച കെട്ടിടത്തിനുള്ളിലകപ്പെട്ടതുപോലുള്ള ഭീതിജനകമായ അവസ്ഥയിലാണ് പല ട്രേഡേഴ്‌സും. പുക നിറഞ്ഞിരിക്കുന്നു. അലാറങ്ങൾ മുഴങ്ങുന്നു. ചുവപ്പും പച്ചയും നിറമുള്ള അക്കങ്ങൾ മിന്നിമറയുന്നു. എല്ലാവരും ഓടിക്കൊണ്ടിരിക്കുന്നു. പക്ഷേ ഒരാൾക്കും വ്യക്തമായി അറിയില്ല - പുറത്തേക്കുള്ള വാതിൽ എവിടെയാണ്? അതിനേക്കാൾ ഭീകരം, ആ വാതിൽ നമ്മുക്ക് ഉള്ളിൽ നിന്ന് തുറക്കാൻ കഴിയില്ല എന്നതാണ്. പുറത്തിരിക്കുന്ന ആരോ ഒരാൾക്ക് മാത്രമാണ് അതിന്റെ നിയന്ത്രണം.
ഇത് പെട്ടെന്ന് പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് ആപ്പുകളെക്കുറിച്ചുള്ള കഥയല്ല. അത്തരം കഥകൾക്ക് തുടക്കവും അവസാനവും ഇല്ല. ഇത് രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭകർ നടത്തുന്നു എന്ന് അഭിമാനത്തോടെ പറയുന്ന, 'വിശ്വാസയോഗ്യ'മെന്ന് മുദ്രകുത്തപ്പെട്ട, കോടിക്കണക്കിന് മധ്യവർഗക്കാർ ദിവസവും ഉപയോഗിക്കുന്ന അതിപ്രശസ്തമായ ഓഹരി വ്യാപാര ആപ്പുകളെക്കുറിച്ചാണ്.
Content Highlights: Discover the hidden risks of stock trading apps. Learn how settlement delays, withdrawal restrictions, and technical errors can cause financial anxiety for traders. Protect your money!