'മിസ്റ്റർ ജയചന്ദ്രൻ, നിങ്ങള്‍ പാടുന്നത് ശരിയല്ല, അക്ഷരശുദ്ധി വേണം'; 'ഓ അങ്ങനെയാകട്ടെ' എന്ന് ജയേട്ടൻ

പി.ജയചന്ദ്രന്‍
പി.ജയചന്ദ്രന്‍

കൂടല്‍മാണിക്യ ക്ഷേത്രദര്‍ശനം കഴിഞ്ഞു ഭാവഗായകനൊപ്പം പുറത്തിറങ്ങുമ്പോള്‍ ഉള്ളിലൊരാഗ്രഹം; 'കൂടുംപിണികളേ കണ്ണാലൊഴിക്കും കൂടല്‍മാണിക്യ സ്വാമീ' എന്ന ഗാനം ജയേട്ടന്റെ ശബ്ദത്തില്‍ ഈ ക്ഷേത്രാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് ലൈവായി  കേള്‍ക്കണം. അത്യാഗ്രഹമാണ്. എന്നാലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. നേരിട്ട് തന്നെ ചോദിച്ചു. 

ഭാഗ്യവശാല്‍ അമ്പലത്തില്‍ തിരക്ക് കുറഞ്ഞ സമയം. ജയേട്ടന് പാടാന്‍ വലിയ വിരോധമില്ല. ക്ഷേത്രപരിസരത്തെ ആല്‍ത്തറക്കരികില്‍ നിന്നുകൊണ്ട് ആരാധകസുഹൃത്തിന് വേണ്ടി 'പുഷ്പാഞ്ജലി'യിലെ ആ ഗാനത്തിന്റെ പല്ലവിയും ആദ്യചരണവും പാടി ജയേട്ടന്‍; ഒരു പക്ഷേ കാസറ്റില്‍ പാടിയതിനേക്കാള്‍ ഭക്തിസാന്ദ്രമായി. സാക്ഷാല്‍ കൂടല്‍മാണിക്യ സ്വാമിയുണ്ടല്ലോ തൊട്ടപ്പുറത്ത്

Content Highlights: singer p jayachandran kv ramanathan memories

Continue reading