കാല് തട്ടി കിണറ്റിലേക്ക് വീണതായിരിക്കാം, മൂന്നാം ദിവസമാണ് ബോഡി പൊങ്ങിയത്..സത്യം ആര്‍ക്കറിയാം !

#പി അജിത് കുമാര്‍
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ബേപ്പൂര്‍ ഹാര്‍ബറില്‍ നല്ല തിരക്കായിരുന്നു. സമയം പകല്‍ പന്ത്രണ്ടിനോടടുക്കുന്നു.മത്സ്യം കേടാകാതിരിക്കുന്നതിനുള്ള ഐസുമായെത്തിയ ഒരു മിനിലോറി ഹാര്‍ബറിലേക്ക് വരികയാണ്, വാഹനം ഐസ് ക്രഷറിനടുത്തേക്ക് നിര്‍ത്തി. ഇരുപത്തിനാല് വയസുള്ള ഒരു ചെറുപ്പക്കാരന്‍ ലോറിയില്‍ കയറി വലിയ ഐസ് കട്ടകള്‍ പൊടിക്കുന്നതിനായി ക്രഷറിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. പൊടിഞ്ഞ ഐസ് ഒരു ഭാഗത്തുനിന്നും മറ്റൊരാള്‍ മത്സ്യത്തില്‍ വിതറിക്കൊണ്ടിരിക്കുന്നു. പകുതിയോളം ഐസ്‌കട്ടകള്‍ നീക്കം ചെയ്ത സമയത്താണ് അത് സംഭവിച്ചത്. ഐസ് കട്ട നീക്കുന്നതിനിടയില്‍ കാല്‍ തെന്നി യുവാവ് താഴേക്ക് വീണു. ഒപ്പം വലതുകൈ ക്രഷറിന്റെ മൂര്‍ച്ചയുള്ള ഭാഗത്തിനുള്ളില്‍ കുടുങ്ങിപ്പോയി. കൈമുട്ടുവരെയാണ് കുടുങ്ങിയത്. പെട്ടന്നുതന്നെ ആരോ യന്ത്രം ഓഫാക്കിയിരുന്നു. അപ്പോഴേക്കും യുവാവ് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. 

ഞങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ ഹാര്‍ബറില്‍ വന്‍ ജനക്കൂട്ടം. യുവാവ് ഐസിനു മേലെ കമിഴ്ന്നു കിടക്കുകയാണ്. വലതുകൈയുടെ എല്ലുകള്‍ പൊട്ടി പുറത്തുവന്ന രക്തം പൊടിഞ്ഞ ഐസിന് മുകളില്‍ ചുവന്ന നിറത്തിൽ പരന്നുകിടക്കുന്നു. കൂടുതല്‍ വേദനിപ്പിക്കാതെ പുറത്തെത്തിക്കുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. കൂടാതെ പലവിധത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് വലിയ ജനക്കൂട്ടവുമുണ്ട് ചുറ്റും. ഫയര്‍മാന്‍ ഡ്രൈവറായ എം.മനോജ് കുമാര്‍ ഹൈഡ്രോളിക് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് ക്രഷറിന്റെ ഇരുമ്പു ഭാഗങ്ങള്‍ ഒന്നൊന്നായി മുറിച്ചുമാറ്റി യുവാവിന്റെ കൈ യന്ത്രത്തില്‍ നിന്നും പുറത്തെടുത്തു. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഹര്‍ബറില്‍ എന്നും ചെയ്യുന്ന ജോലിയാണ്, പക്ഷേ, ചെറിയൊരു അശ്രദ്ധ എത്ര വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത് എന്നാണ് ആലോചിച്ചുപോവുന്നത്. 

Content Highlights: Service story of a firemen life and life column by p ajith kumar

Continue reading