രാമസ്വാമിയുടെ ചോരയിലാണ് ആ കെ.എസ്.ആർ.ടി.സി കെട്ടിടം പണിതുയര്‍ത്തിയത്, മറക്കില്ല ആ കാഴ്ച

FIRE & LIFE
#പി അജിത് കുമാര്‍
പ്രതീകാത്മക ചിത്രം | Mathrubhumi
പ്രതീകാത്മക ചിത്രം | Mathrubhumi

തിരഞ്ഞെടുപ്പ് അലയൊലികള്‍ അടങ്ങിവരുന്നതേയുള്ളൂ.. പഴയതും പുതിയതുമായ പലമുഖങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ വന്നുപോയി. തിരഞ്ഞെടുപ്പിനിറങ്ങിയ സ്ഥാനാര്‍ഥികളെ കണ്ടപ്പോഴാണ് ഓര്‍ത്തത് ഒരു സ്ഥാനാര്‍ഥിയുമായി ചേര്‍ന്നുനിന്നിരുന്ന ഒരു അനുഭവം എനിക്കുമുണ്ടല്ലോ എന്ന്. 1995 ഷൊര്‍ണ്ണൂരില്‍ ജോലി ചെയ്യുന്ന കാലത്തായിരുന്നു അത്. ഒരു ദിവസം ഫോണ്‍കോള്‍ വരുകയാണ്, ഇന്‍സിഡന്റ് കോളാണ്. ചേലക്കരയ്ക്ക് അടുത്തുള്ള തോന്നൂര്‍ക്കരയെന്ന സ്ഥലത്ത് ഒരാള്‍ കിണറ്റില്‍ വീണിരിക്കുന്നുവെന്നാണ് സന്ദേശം. ഏതാണ്ട് പത്ത് പതിമൂന്ന് കിലോമീറ്റര്‍ ദൂരമാണ് സംഭവസ്ഥലത്തേക്കുള്ളത്. രക്ഷപ്പെടുത്തിയെടുത്ത് ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് അന്ന് സ്റ്റേഷനിലുണ്ടായിരുന്നില്ല. വേറെ വഴിയില്ലാത്തതിനാല്‍ തീപ്പിടിത്തമുണ്ടാവുമ്പോള്‍ തീകെടുത്താനായി ഉപയോഗിക്കുന്ന ഫയര്‍ എഞ്ചിനുമായാണ് ഞങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചത്. 

ഏതാണ്ട് അമ്പത് വയസ്സ് പ്രായമുള്ളയാളാണ് കിണറ്റിലേക്ക് വീണിരിക്കുന്നത്. വിവാഹ നിശ്ചയത്തിന് പോയി റോഡിലൂടെ നടന്നുവരികയായിരുന്നു. കഷ്ടിച്ച് ഒരു ബസ്സിന് മാത്രം പോകാന്‍ വീതിയുള്ള റോഡ്, എതിര്‍ദിശയില്‍ നിന്ന് ഒരു ബസ് വന്നപ്പോള്‍ അടുത്തുകണ്ട കിണറിന്റെ വേലിയില്‍ പിടിച്ച് മാറി നില്‍ക്കാന്‍ നോക്കിയതാണ്, പക്ഷേ, കിണറിന്റെ ചുറ്റുവേലിയുടെ അലക് ഒടിഞ്ഞ് കിണറ്റിലേക്ക് വീണുപോയി പാവം. കിണറ്റിനുള്ളില്‍ മണ്ണിടിഞ്ഞുണ്ടായ വലിയ മാളമുണ്ടായിരുന്നു. ഇതിനുള്ളില്‍ കുടുങ്ങിപ്പോയതിനാല്‍ പൊങ്ങാന്‍ പറ്റിയില്ല. ആള്‍ മരിച്ചുപോയി. ഫയര്‍മാനായ ഹരിദാസന്‍ കിണറ്റില്‍ ഇറങ്ങി അയാളെ പുറത്തെടുത്തു. ഫയര്‍ എഞ്ചിനിലെ സീറ്റില്‍ കിടത്തി ചേലക്കര ആശുപത്രിയിലെത്തിച്ചു. അന്ന് ഞങ്ങളെ സഹായിക്കാനായി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായുള്ള സംവിധാനങ്ങളൊരുക്കാനും മൃതദേഹം വണ്ടിയില്‍ കയറ്റാനും ആശുപത്രിയിലെത്തിക്കാനും സദാസമയവും കൂടെ ഉണ്ടായിരുന്ന അദ്ദേഹം 'ഞാന്‍ വാര്‍ഡ് മെമ്പറാണ്, പേര് രാധാകൃഷ്ണന്‍ എന്ന് സ്വയം പരിചയപ്പെടുത്തി. ആശുപത്രിയിലും എല്ലാകാര്യങ്ങള്‍ക്കും ഓടി നടന്നിരുന്ന ആ വാര്‍ഡ് മെമ്പറെ ഞാന്‍ പിന്നീട് കണ്ടത് തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ്. ചേലക്കരയില്‍ നിന്ന് സ്ഥാനാര്‍ഥിയായി മത്സരിച്ച ആ മെമ്പര്‍ രാധാകൃഷ്ണന്‍ തൊട്ടടുത്ത വര്‍ഷവും അതിനുശേഷമുള്ള പല വര്‍ഷങ്ങളിലും ചേലക്കരയുടെ എംഎല്‍എ ആയി, നിയമസഭയുടെ സ്പീക്കറായി, മന്ത്രിയായി. ഇപ്പോഴിതാ ആലത്തൂരിന്റെ എംപിയുമായിരിക്കുന്നു. 

Content Highlights: service story of a fireman p ajith kumar retired station officer

Continue reading