KL9. 1989 മയില്‍വാഹനം; അവശേഷിച്ചത് ഗുരുവായൂരില്‍ നിന്ന് വാങ്ങിയ കരിവളകളും കളിപ്പാട്ടങ്ങളും മാത്രം

'ഇരുപത്തിനാല് മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാവില്ല..' വിവരം പറഞ്ഞ് ഡോക്ടര്‍ അകത്തേക്ക് പോയി. പുറത്ത് അലമുറയിട്ട് കുട്ടിയുടെ രക്ഷിതാക്കള്‍, അക്ഷമയോടെ കാത്തിരിക്കുന്ന ബന്ധുക്കള്‍. ഒന്നും സംഭവിക്കില്ലെന്ന് അവരോട് പറഞ്ഞ് ഞാന്‍ ജീപ്പിനടുത്തേക്ക് നടന്നു.. ഒന്നും സംഭവിക്കല്ലേ, വഴിനീളെ ഞാന്‍ പ്രാര്ഥിക്കുകയായിരുന്നു... '
അന്നൊരു ഞായറാഴ്ചയായിരുന്നു. ഓഫ് ഡ്യൂട്ടിയായിരുന്നതിനാല്‍ കോഴിക്കോട്ടെ മാത്തറയില്‍ ഒരു അഗ്നിസുരക്ഷാ ക്ലാസ്സ് എടുത്ത് കൊടുക്കാമെന്നേറ്റ ദിവസമാണ്. സംഘാടകര്‍ പേരും ബോര്‍ഡുമൊക്കെ വെച്ച് വലിയ പബ്ലിസിറ്റി കൊടുത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഫീസിലെത്തി യൂണിഫോം ധരിച്ച് ഒന്നരമണിക്ക് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകാനിറങ്ങിയതേയുള്ളൂ, ജീപ്പിനടുത്തെത്തിയപ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു. ഇന്‍സിഡന്റ് കോളാണ്. തിരുവണ്ണൂരിലെ പൂഴിച്ചിറയില് കുളിക്കുന്നതിനിടെ ഒരു ഇരുപതുകാരന് കുളത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. ഫയര്ബെല് നീട്ടിയടിച്ചു. ജീവനക്കാരെല്ലാം സജ്ജരായി. ക്വിക്ക് റെസ്പോണ്‍സ് വെഹിക്കിളും ആംബുലന്‍സുമെല്ലാം സംഘടിപ്പിച്ച് അപകടസ്ഥലത്തേക്ക്. ആലപ്പുഴയില്‍ എം.ബി.ബി.എസ്സിന് പഠിക്കുന്ന കുട്ടി സ്വന്തം വീട്ടില്‍ ഒരു ചടങ്ങിന് വന്നതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരിക്കുന്ന ഇടവേളയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളത്തിലേക്കെത്തിയതാണ്. പക്ഷേ, അപകടം തേടിയെത്തി. ഞങ്ങളെത്തിയപ്പോഴേക്കും കുളത്തിന് ചുറ്റും നിറയെ ആള്ക്കാര് അക്ഷമയോടെ ഞങ്ങളെ കാത്തിരിക്കുകയാണ്.
Content Highlights: service story of a fireman