പരശുരാമനാൽ അനുഗ്രഹിക്കപ്പെട്ട ചരിത്രം, താന്ത്രിക പാരമ്പര്യ പെരുമയുമായി നെടുമ്പിള്ളി തരണനെല്ലൂര്‍ മന

#ജി.വേണുഗോപാല്‍
തരണനല്ലൂർ മന
തരണനല്ലൂർ മന

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശ്ശൂര്‍. തൃശ്ശൂരിന്റെ തിലകക്കുറിയാണ് ഇരിഞ്ഞാലക്കുട എന്ന ക്ഷേത്രനഗരി. കേരളത്തിലെ പ്രശസ്ത തന്ത്രി കുടുംബങ്ങളിലൊന്നായ നെടുമ്പിള്ളി തരണനല്ലൂർ മന സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കേരളത്തിന്റെ സ്രഷ്ടാവായി ഐതിഹ്യം വാഴ്ത്തുന്ന സാക്ഷാല്‍ പരശുരാമനാല്‍ താന്ത്രിക വൃത്തിക്ക് അനുമതി ലഭിച്ച തന്ത്രി പരമ്പര.

കലയും സംസ്‌കാരവും വൈദികവൃത്തിയും ഇഴചേര്‍ന്നു കിടക്കുന്ന നമ്പൂതിരിഗ്രാമങ്ങളില്‍, പെരുവനം ഗ്രാമത്തില്‍ പെടുന്നതാണ് തരണനല്ലൂർ താന്ത്രിക കുടുംബം. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ താന്ത്രികാധികാരമുള്ള കുടുംബം എന്ന സവിശേഷതയും ഇതിനുണ്ട്. കേരളത്തിലെ താന്ത്രിക പാരമ്പര്യത്തിന് തുടക്കംകുറിച്ച തരണനല്ലൂർ തന്ത്രി പരമ്പരയുടെ ഒരു ശാഖയാണ് നെടുമ്പിള്ളി തരണനല്ലൂർ മന. നെടുമ്പിള്ളി തരണനല്ലൂർ, കിടങ്ങശ്ശേരി തരണനല്ലൂർ, തെക്കിനിയേടത്ത് തരണനല്ലൂർ, വെളുത്തേടത്ത് തരണനല്ലൂർ (പടിഞ്ഞാറേത്ത് മന) എന്നിങ്ങനെ നാലു ശാഖകളായാണ് തരണനല്ലൂർ താന്ത്രിക പാരമ്പര്യം നിലനില്‍ക്കുന്നത്.

Content Highlights: Explore the rich history & heritage of Nedumpilli Tharannallur Mana, a prominent Tantric family

Continue reading