'ഇങ്ങളിവിടെ ആണുങ്ങളില്ലാത്ത പൊരേല് മറ്റേ പണിക്ക് വന്നതാണോ? അയാൾ ആക്രോശിച്ചു

മുഹമ്മദ് അബ്ബാസ് | ഫോട്ടോ: മധുരാജ്
മുഹമ്മദ് അബ്ബാസ് | ഫോട്ടോ: മധുരാജ്

എന്നെ സംബന്ധിച്ച് ട്രെയിൻ, വിമാനയാത്രകളേക്കാൾ ഇഷ്ടം ബസ് യാത്രകളാണ്. ബസ് യാത്രകളിലാണ് ഞാൻ ഏറ്റവും കൂടുതൽ മനുഷ്യരെ കണ്ടിട്ടുള്ളത്. വിചിത്രവും അത്ഭുതകരവുമായ ജീവിതരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളത്. മനുഷ്യഗന്ധം ഏറ്റവുമധികം ലഭിക്കുന്നതും ബസ്സുകളിലാണ്. ബസ്​യാത്ര മറ്റ് യാത്രകളെപ്പോലെ സുഖകരമോ സ്വാതന്ത്ര്യമുള്ളതോ അല്ല. ഇരുന്നു മടുക്കുമ്പോൾ ബസ്സിൽ ആ മടുപ്പ് സഹിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ട്രെയിനിൽ നമുക്ക് ഇരിപ്പു മടുത്താൽ രണ്ടടി എഴുന്നേറ്റ് നടക്കാം. വേണമെങ്കിൽ സ്വന്തം ബർത്തിൽ കിടക്കുകയും ചെയ്യാം. മൂന്നാം ക്ലാസ് ട്രെയിൻ യാത്രകളുടെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷങ്ങളും എനിക്കിഷ്ടമാണ്.

യുവാവായിരുന്നപ്പോൾ അത്തരം ദീർഘദൂര യാത്രകൾ വർഷത്തിൽ രണ്ട് തവണയെങ്കിലും ഞാൻ നടത്തിയിട്ടുണ്ട്. ഇപ്പോൾ പ്രോഗ്രാമുകൾക്ക് പോവുമ്പോൾ അതിന്റെ സംഘാടകരിൽ മിക്കവരും എ.സി. കമ്പാർട്ട്‌മെന്റിലൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തു കളയും. പക്ഷേ, ഒരു മണിക്കൂറിനപ്പുറം എനിക്ക് എസി കോച്ചിൽ ഇരിക്കാൻ പറ്റാറില്ല. തണുപ്പും മടുപ്പും സഹിക്കാനാവാതെ ഞാൻ എഴുന്നേറ്റ് ട്രെയിനിന്റെ വാതിൽക്കൽ ചെന്ന് നിൽക്കും. അത്തരം കമ്പാർട്ട്‌മെന്റുകളിൽ കൃത്യമായി ടി.ടി പരിശോധനയ്ക്കും എത്തും. എസിയിൽ നിന്നിറങ്ങി പുറത്തു നിൽക്കുന്ന എന്നെ അവർ മിഴിച്ചു നോക്കും. പലപ്പോഴും തിരിച്ചറിയൽ രേഖകൾ ചോദിക്കും.

Continue reading