വല്ലാത്തൊരു കാഴ്ചയായിരുന്നു... അവന്റെ ചീറ്റലിന്റെ ശബ്ദം ഫാക്ടറി ജങ്ഷൻ വരെ കേട്ടിരിക്കും, ഉറപ്പ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭയം എന്ന വികാരം എല്ലാ മനുഷ്യനിലും അന്തര്‍ലീനമാണ്. അതിന്റെ അളവ് കുറഞ്ഞും ഏറിയും ഒക്കെ ഇരുന്നാലും എത്രയൊക്കെ മൂടിവെച്ചാലും ഏതെങ്കിലുമൊക്കെ സന്ദര്‍ഭങ്ങളിലെങ്കിലും അത് പ്രകടമാകാതിരിക്കുകയുമില്ല. ഭയമെന്ന വികാരം തൊട്ടുതീണ്ടിയിട്ടില്ലാത്തവരെന്ന് ഘോഷിക്കുന്ന ചരിത്രപുരുഷന്മരെക്കുറിച്ച് പറയാൻ എനിക്കാവില്ല. കാരണം എന്റെ ജീവിതത്തില്‍ ഭയത്തിന് എന്നും വല്ലാത്ത സ്വാധീനം ഉണ്ടായിരുന്നെന്ന് സമ്മതിക്കാതെവയ്യ. ജീവിതത്തില്‍ ഭയന്ന് വിവശനായിപ്പോയിട്ടുള്ള ഒന്നിലധികം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യവുമാണ്. കാട്ടില്‍ വച്ച് കൂടുതല്‍ അവസരങ്ങളിലും ഞെട്ടിവിറച്ചു പോയിട്ടുള്ളത് കാട്ടാനകളുടെ സാന്നിധ്യം പെട്ടെന്നറിഞ്ഞപ്പോഴോ ആനകള്‍ വിരട്ടി ഓടിച്ചപ്പോഴോ ഒക്കെ ആയിരുന്നു. ശരിക്കും വനം വകുപ്പിലെ ജോലിയില്‍ കയറുന്നതിന് മുമ്പുണ്ടായ അത്തരമൊരു സന്ദര്‍ഭം പറഞ്ഞ് കൊണ്ട് കഥയിലേയ്ക്ക് കടക്കാം.

Content Highlights: memories, cobra, vanaparvam, column, jr ani, dfo, kerala forest officer, kerala forest department

Continue reading