തലതിരിഞ്ഞോടുന്ന ഈ ബിസിനസ് മാതൃകകൾ കണ്ടാൽ ആരും തലയിൽ കൈവെച്ചുപോകും

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ചില ബിസിനസുകളുടെ തലതിരിഞ്ഞ പോക്ക് കാണുമ്പോൾ ഉപഭോക്താക്കൾ തലയിൽ കൈവെച്ചുപോകും. നിലവിലെ ബിസിനസ് മാതൃകകളെ വെല്ലുവിളിച്ചെത്തി വലിയ വിജയം വരിച്ച സ്ഥാപനങ്ങളുണ്ട്. വിജയത്തിന്റെ പാരമ്യതയിലാണ് തങ്ങളെന്ന പ്രതീതി അവർ ജനിപ്പിക്കും. നമ്മളും അങ്ങനെ വിശ്വസിക്കും. അങ്ങനെ അങ്ങ് പോകും. എന്തിനെയാണോ അത്രകാലവും പുച്ഛിച്ചതും പരിഹസിച്ചതും അതിനെ തന്നെ പെട്ടെന്ന് ഒരു ദിവസം  അനുകരിക്കാൻ തുടങ്ങും. എന്താല്ലേ...!

തലതിരിഞ്ഞ ഇത്തരം പോക്കു കണ്ട് ഏറ്റവും ഒടുവിൽ തലയിൽ കൈവെച്ചു പോയത് ഇൻഷുറൻസ് പോളിസി ഉടമകളാണ്. ഇൻഷുറൻസ് പോലുള്ള ധനകാര്യ ഉത്പ്പന്നങ്ങളുടെ വിൽപ്പനയ്ക്കായി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ വളരെ വേഗത്തിലാണ് പ്രചാരത്തിലായത്. ഇ- ഇൻഷുറൻസ്, ഇ- പോളിസി തുടങ്ങിയ പേരുകളിലുള്ള വിവിധ ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ചൂടപ്പം പോലെയാണ് വിറ്റഴിച്ചത്. നമുക്കൊക്കെ അറിയാമല്ലോ, ഇൻഷുറൻസ് എന്നാൽ ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുക ഇൻഷുറൻസ് ഏജന്റുമാരുടെ മുഖമാണ്. സിനിമ പോലുള്ള പരസ്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തുപോലും നമ്മളെ ഇൻഷുറൻസ് പരിചിതമാക്കിയത് ഇത്തരം ഇൻഷുറൻസ് ഏജന്റുമാരാണ്. ഇൻഷുറൻസ് എന്നാൽ ഏജന്റുമാർ എന്നായിരുന്നു നമ്മുടെയൊക്കെ ധാരണ.

Content Highlights: See how businesses initially disrupting industries eventually adopted practices they once opposed

Continue reading