ശാസനങ്ങളില്‍ തെളിയുന്നത് ഒരു സ്ഥലത്ത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ചരിത്രം

പ്രാചീനകാലത്ത് ഭരണാധികാരികള്‍ കല്ലിലും മറ്റും കൊത്തിവച്ച രേഖകളാണ് ശാസനങ്ങള്‍. നാടുവാഴി നല്‍കുന്ന ഉത്തരവുകളോ യുദ്ധത്തിലും മറ്റും വിജയിച്ചതിന്റെ രേഖപ്പെടുത്തലുകളോ ആണ് ഇത്തരം ശാസനങ്ങളില്‍ കാണുന്നത്. ചുണ്ണാമ്പുകല്ല്, കരിങ്കല്ല്, ചെമ്പ് പാളി, മരം എന്നിയിലുള്ള ശാസനങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
തരിസാപ്പിള്ളി ശാസനം, ജൂത ശാസനം, തിരുവാലങ്ങാട്ട് ശാസനം, വാഴപ്പള്ളി ശാസനം, പാലിയം ശാസനം, അശോകശാസനം, മാമ്പള്ളിശാസനം, മാടായിപ്പള്ളിശാസനം, ചോളശാസനങ്ങള്‍, ചോക്കൂര്‍ശാസനം, ചിതറാല്‍ശാസനം, തൃക്കൊടിത്താനംശാസനങ്ങള്‍, തിരുവൊറ്റിയൂര്‍ശാസനം, രാമേശ്വരം ശാസനം, വടക്കുന്നാഥക്ഷേത്ര ശാസനം, പാലയൂര്‍ പട്ടയം, ചിന്നമാന്നൂര്‍ ശാസനം,കഴുകുമല ശാസനം,വെള്ളായണി ശാസനം,മണലിക്കര ശാസനം, തിരുവാലങ്ങാട്ട് ശാസനം, തിരുവിടൈക്കോട്ടു ശാസനം,അവിട്ടത്തൂര്‍ ശാസനം,കണ്ടിയൂര്‍ ശാസനങ്ങള്‍,അരനാട്ടാര്‍മലൈ ശാസനം, വീരരാഘവപ്പട്ടയം, ഹജ്ജുര്‍ശാസനം, നെടുംമ്പുറം തളിശാസനങ്ങള്‍, തിരുവല്ലാ ചെപ്പേടുകള്‍, വേള്‍വിക്കുടി ചെപ്പേടുകള്‍, തിരുനെല്ലി ചെപ്പേടുകള്‍ തുടങ്ങി കേരളത്തിന്റെ ചരിത്രം തയ്യാറാക്കാന്‍ ഏറെ സഹായിച്ചിട്ടുള്ള ഏതാനും ചെപ്പേടുകളും ശിലാശാസനങ്ങളും പലപ്പോഴായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി.മു. മൂന്നാം ശതകത്തില്‍ അശോകചക്രവര്‍ത്തിയുടെ കാലം മുതല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണം വരെ പല ഘട്ടങ്ങളിലായി ഈ ശാസനങ്ങളുടെ ഉത്ഭവം ചിതറിക്കിടക്കുന്നു. ഇവയില്‍ ചിലതെല്ലാം കേരളത്തിനു പുറത്താണ് ചമയ്ക്കപ്പെട്ടതും ശേഖരിക്കപ്പെട്ടതും.
Content Highlights: Inscriptions: Records of rulers etched in stone