'ഇതുപോലൊരു പാട്ട് പാടിക്കൊണ്ട് ചുവടുവെക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോഴേ ഉൾക്കിടിലമായിരുന്നു'

ചമയം സിനിമയിലെ അന്തിക്കടപ്പുറത്ത് ഗാനരംഗം (ഇടത്ത്) ജോളി അബ്രഹാം (വലത്ത്)
ചമയം സിനിമയിലെ അന്തിക്കടപ്പുറത്ത് ഗാനരംഗം (ഇടത്ത്) ജോളി അബ്രഹാം (വലത്ത്)

സിനിമയിൽ അധികം പാടാറില്ല അന്ന്. മനസ്സ് മുഴുവൻ ആത്മീയ സംഗീതത്തിലാണ്. ഏത് നിമിഷവും  ജീവിതം മാറിമറിഞ്ഞേക്കാവുന്ന ആ ഘട്ടത്തിൽ തെല്ലും നിനച്ചിരിക്കാതെ  ഒരു ഗാനം ജോളി എബ്രഹാമിനെ തേടിയെത്തുന്നു. തീർത്തും വ്യത്യസ്തമായ ഒരു യുഗ്മഗാനം. 

പാടാൻ വിളിച്ചത് ജോൺസൺ. വർഷങ്ങളായി  അടുപ്പമുള്ള പ്രഗത്ഭ സംഗീത സംവിധായകൻ.  അതുകൊണ്ടുതന്നെ ക്ഷണം സ്വീകരിക്കാതിരിക്കാനാവില്ലായിരുന്നു ജോളിക്ക്. പക്ഷേ അത്ര അനായാസം പാടി ഫലിപ്പിക്കാവുന്ന ഗാനമല്ല. കടുത്ത മത്സരത്തിന്റെ അന്തരീക്ഷമുള്ള കള്ളുപാട്ടാണ്. പാടേണ്ടത് എം.ജി ശ്രീകുമാറിനൊപ്പവും. പക്ഷേ പാടിത്തുടങ്ങിയതോടെ എല്ലാ ആകാംക്ഷയും അകലുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പുരുഷയുഗ്മഗാനങ്ങളിലൊന്നായി മാറുന്നു അത്. മൂന്ന് പതിറ്റാണ്ടിനിപ്പുറവും ഗാനമേളാവേദികളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും നിറഞ്ഞുനിൽക്കുന്ന സൃഷ്ടി.

Content Highlights: The story behind Jolly Abraham`s iconic duet `Anthikadapurattu` from `Chamaya` (1993), its recording

Continue reading