കുറുക്കുവഴികളൊന്നുമില്ല, പെട്ടെന്ന് വിപണി പിടിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Representational Image : Canva.com
Representational Image : Canva.com

ഒരു ഓന്‍ട്രപ്രണര്‍ഷിപ്പ് മെന്റര്‍ എന്ന നിലയില്‍ വീട്ടില്‍ നിന്നൊരു സംരംഭം എന്ന ആശയവുമായി വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും വേണ്ടിയുള്ള നിരവധി പരിശീലന പരിപാടിയില്‍ ഫാക്കല്‍റ്റിയായി ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഏതു പരിപാടിയിലായാലും അവതരണം കഴിഞ്ഞുള്ള ടീ ബ്രേക്കില്‍ മിക്കവരും വന്ന് രഹസ്യമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സംഭവമൊക്കെ കൊള്ളാം. സാര്‍ പറഞ്ഞതൊക്കെ സമ്മതിക്കുന്നു. പക്ഷേ, പടിപടിയായി വളര്‍ന്ന് വലുതാകാന്‍ വര്‍ക്കിങ് കാപ്പിറ്റലൊക്കെ വേണ്ടേ. പെട്ടെന്ന് ബിസിനസ് പച്ചപിടിച്ചില്ലെങ്കില്‍ കാര്യങ്ങളെല്ലാം കയ്യില്‍നിന്ന് പോകും. ആകെ സീനാകും. അതുകൊണ്ട് എളുപ്പം വിപണി കണ്ടെത്താന്‍ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ സര്‍?

ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ എപ്പോഴും അലട്ടുന്ന പ്രശ്നമാണ് എങ്ങനെ വിപണി കണ്ടെത്തുമെന്നത്. ബാക്കിയെല്ലാം പണം മുടക്കിയാല്‍ കിട്ടും. പക്ഷേ വിപണി ഓര്‍ഗാനിക്കായി ഉണ്ടാകേണ്ടതാണ്. അതിന് കുറുക്കുവഴികളൊന്നുമില്ല. വീട്ടില്‍ നിന്നൊരു സംരംഭം തുടങ്ങുമ്പോള്‍ പെട്ടെന്ന് വിപണി പിടിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സഹായിക്കും.

Content Highlights: Learn proven strategies to build organic market reach and grow your sales

Continue reading