വില കൂടിയില്ലെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ നിങ്ങളെ നോക്കി പറയും, സോറി എന്നെ ഒരു ബാധ്യതയായി കാണരുത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്വര്‍ണം മലയാളികളില്‍ ഓരോരുത്തര്‍ക്കും ഓരോന്നാണ്. ചിലര്‍ക്കത് തങ്കം, ചിലര്‍ക്കത് പൊന്ന്. ചിലര്‍ക്കത് സ്റ്റാറ്റസ് സിംബല്‍, മറ്റുചിലര്‍ക്കത് ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്, വേറെ ചിലര്‍ക്കത് ഫാമിലി ട്രഡിഷന്‍. എന്നാല്‍ ഇടത്തരക്കാര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ (ഞാനെഴുതിയത് സ്വര്‍ണം എന്നല്ല, സ്വര്‍ണാഭരണങ്ങള്‍ എന്നു തന്നെയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ) പാവനമായ ഒരു നിക്ഷേപം കൂടിയാണ്. അത് ലോക്കറിലിരുന്ന് പ്രകാശം പരത്തുമെന്നും വൈന്‍ പോലെ പഴകുംതോറും മൂല്യം കൂടുമെന്നും വിശ്വസിക്കുന്നു.

എന്നാല്‍ ഇതിനൊരു ട്വിസ്റ്റ് ഉണ്ട്. വിപണിയില്‍ സ്വര്‍ണവില കൂടുന്നില്ലെങ്കില്‍ വൈന്‍ പോലെ പഴകുംതോറും സ്വര്‍ണത്തിന്റെ മൂല്യം കൂടില്ല. അതില്‍ നിന്നുള്ള റിട്ടേണ്‍ കൂടില്ല. ഭൂമിവില കൂടിയില്ലെങ്കിലും അതിലുള്ള ഫലവൃക്ഷങ്ങളില്‍ നിന്നുള്ള ആദായം വര്‍ഷാവര്‍ഷം കിട്ടിക്കൊണ്ടിരിക്കും. ഓഹരിവില കൂടിയില്ലെങ്കിലും കമ്പനി ലാഭമുണ്ടാക്കിയാല്‍ അതിന്റെ ഒരു വിഹിതം വര്‍ഷാവര്‍ഷം കിട്ടിക്കൊണ്ടിരിക്കും. ബാങ്ക് പലിശ കൂടിയില്ലെങ്കിലും പറഞ്ഞ പലിശ വര്‍ഷാവര്‍ഷം കിട്ടിക്കൊണ്ടിരിക്കും. എന്നാല്‍, സ്വര്‍ണാഭരണങ്ങള്‍ക്ക് സ്വര്‍ണവില കൂടുന്നില്ലെങ്കില്‍ വിറ്റാല്‍ മുടക്കിയതിന്റെ 60 ശതമാനം വരെയേ തിരികെ കിട്ടൂ. പക്ഷേ, സ്വര്‍ണവില ഇപ്പോഴത്തേത് പോലെ വര്‍ധിച്ചാല്‍ കഥ മാറി. വില കൂടിയില്ലെങ്കില്‍ അലമാരയിലിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നിങ്ങളെ നോക്കി പറയും. സോറി എന്നെ ഒരു ബാധ്യതയായി കാണരുത്.

Continue reading