'അമ്മയെപ്പോലെ വെളുക്കണം..'പുതിയ കാലം ആ വരിയുടെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ചോദ്യം ചെയ്യുമെന്നുറപ്പ്

കളക്ടർ മാലതി എന്ന ചിത്രത്തിൽ നിന്ന്
കളക്ടർ മാലതി എന്ന ചിത്രത്തിൽ നിന്ന്

കറുപ്പിന് അഴകുണ്ടോ ഇല്ലയോ എന്ന് സംശയം തോന്നിയത്  അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്. സംശയത്തിന് വിത്ത് പാകിയത് ഒരു സിനിമാപ്പാട്ടും: 'കറുത്ത പെണ്ണേ കരിങ്കുഴലീ നിനക്കൊരുത്തന്‍ കിഴക്കുദിച്ചു..'

അച്ഛന്‍ മാനേജരായി ജോലി ചെയ്തിരുന്ന കാപ്പിത്തോട്ടത്തിലെ ഒരു തൊഴിലാളി സ്ത്രീ (ലീല എന്നാണ് പേരെന്ന് ഓര്‍മ്മ) വിചിത്രമായ  പരാതിയുമായി ഒരു നാള്‍ വീട്ടുമുറ്റത്ത് ഹാജരാകുന്നു. അച്ഛനില്ല  സ്ഥലത്ത്. അമ്മയും അച്ഛന്റെ എടത്തിയുമേ ഉള്ളൂ. അച്ഛനില്ലാത്ത ഘട്ടങ്ങളില്‍ കുടുംബപ്രശ്‌നങ്ങളില്‍ പരാതി  കേട്ട്  പരിഹാരം നിര്‍ദ്ദേശിക്കേണ്ട ചുമതല വല്യമ്മയ്ക്കാണ്.  നീതിയുക്തമായി വല്യമ്മ നിര്‍വഹിച്ചു പോന്ന ദൗത്യം.  

Content Highlights: Exploring colorism in classic Malayalam film songs

Continue reading