രാഷ്ട്രീയം മാറും, പ്രസിഡന്റുമാർ മാറും; നിക്ഷേപത്തിലെ അടിസ്ഥാന സത്യം മാറില്ല

ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ലോകമെമ്പാടുമുള്ള നിക്ഷേപകർ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്കാണ് നീങ്ങിയത്. ലാഭം എവിടെയാണെന്ന് അറിയാതെ, എവിടെയും കൈ നീട്ടുന്ന അവസ്ഥ. മണിച്ചിത്രത്താഴിലെ കാട്ടുപറമ്പനെ പോലെ—ഇത് യാഥാർത്ഥ്യമോ ഭ്രമമോ എന്നറിയാതെ. ഒരു കാലത്ത് നിക്ഷേപകർ ചോദിച്ചിരുന്ന ചോദ്യം ലളിതമായിരുന്നു: “എവിടെയാണ് കൂടുതൽ ലാഭം?”. ഇപ്പോൾ ചോദ്യം മാറി: “ഇനി എന്തൊക്കെ വാങ്ങിയാലാണ്?, എന്തിലൊക്കെ നിക്ഷേപിച്ചാലാണ് കുറച്ചെങ്കിലും ലാഭം കിട്ടുക?”

സ്വർണം വാങ്ങിയവർ വെള്ളിയിലേക്കും വെള്ളി വാങ്ങിയവർ ചെമ്പിലേക്കും ചെമ്പ് വാങ്ങിയവർ പ്ലാറ്റിനത്തിലേക്കും ചാടിമറിഞ്ഞ് നിലത്തുവീണു കിടക്കുന്നു. ട്രംപ് അധികാരത്തിൽ വന്നപ്പോൾ ആദ്യം കുതിച്ചുയർന്നത് എന്തായിരുന്നു? സ്വർണം, വെള്ളി, ഡോളർ എന്നൊക്കെ നിങ്ങൾ പറയും. പക്ഷേ, ഇതൊന്നുമല്ല. വ്യാപകമായ ഭീതിയാണ് ആദ്യം കുതിച്ചുയർന്നത്.

Continue reading