'നെഞ്ചുവേദനിക്കുന്നു, ഒന്നു കിടക്കട്ടെ എന്നു പറഞ്ഞ് കിടന്ന കവി പിന്നീട് ഉണര്‍ന്നില്ല' | വഴിയടയാളങ്ങൾ

#ജി. വേണുഗോപാല്‍
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സമാധിയിൽ സ്പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ വരികൾ | ഫോട്ടോ: ഷൈൻ വി.എസ്./ മാതൃഭൂമി
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സമാധിയിൽ സ്പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ വരികൾ | ഫോട്ടോ: ഷൈൻ വി.എസ്./ മാതൃഭൂമി

ലയാള കാല്‍പ്പനിക പ്രസ്ഥാനത്തിന്റെ തോണിയും തുഴയുമായിരുന്നു കവി ചങ്ങമ്പുഴ കൃഷ്ണപിള്ള. ക്ഷയരോഗബാധിതനായാണ് കവി മരിക്കുന്നത്. വളരെ വൈകിയാണ് ക്ഷയരോഗം തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ കവിയെ തിരികെക്കിട്ടുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. രോഗബാധിതനായതിനുശേഷം കവിയുടെ അടുത്തേക്ക് ആരെയും കൂടുതല്‍ അടുപ്പിച്ചിരുന്നില്ല. ഒരുദിവസം തറവാടിനടുത്തുള്ള ക്ഷേത്രത്തില്‍ കാവടിയാട്ടം കണ്ടു മടങ്ങിവന്നതിന്റെ പിറ്റേന്നു മുതല്‍ ചങ്ങമ്പുഴയ്ക്ക് കലശലായ ചുമ തുടങ്ങി. ആദ്യം നാട്ടുവൈദ്യന്‍മാരെ പരീക്ഷിച്ചുവെങ്കിലും ചുമ മാറാതെ വന്നതോടെ അലോപ്പതി ഡോക്ടറെ കാണിച്ചു. ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചത് അപ്പോഴാണ്. തൃശ്ശൂരിലുള്ള മംഗളോദയം നേഴ്‌സിങ്  ഹോമിലായിരുന്നു ചികിത്സ. കവിയുടെ അനുജനാണ് ആശുപത്രിയിൽ കൂടെയുണ്ടായിരുന്നത്. ഭാര്യ ശ്രീദേവിയമ്മ കൈക്കുഞ്ഞുമായി കഴിയുന്ന സമയമായതിനാലാണ് അനുജന്‍ ആശുപത്രിയില്‍ കൂട്ടിരുന്നത്. ഒരു മകരമാസത്തിലാണ് രോഗം തിരിച്ചറിഞ്ഞത്. മിഥുനമാസത്തില്‍ മരിക്കുകയും ചെയ്തു. രോഗം കൂടുതലാണെന്ന് മനസ്സിലാക്കി കവിയെ വിദഗ്ദചികിത്സയ്ക്ക് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായി വേഷംമാറിയിരിക്കുമ്പോഴായിരുന്നു മരണം. നെഞ്ചുവേദനിക്കുന്നു. ഒന്നു കിടക്കട്ടെ എന്നു പറഞ്ഞ് കിടന്ന കവി പിന്നീട് ഉണര്‍ന്നില്ല. കാവ്യലോകത്തിന്റെ ഗന്ധര്‍വ്വന്‍ അങ്ങനെ അസ്തമിച്ചു.

Content Highlights: Changampuzha Krishna Pillai a life cut short a legacy enduring

Continue reading