സിവില്‍ സര്‍വീസസ് പ്രിലിംസ്: അവസാനവട്ട പഠനം എങ്ങനെ: ജി.കെ.& കറന്റ് അഫയേഴ്‌സ് വെബ്ബിനാര്‍ | LIVE

മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് വെബ്ബിനാര്‍ കാണാം. ഒക്ടോബറില്‍ നടക്കുന്ന സിവില്‍ സര്‍വീസസ് പ്രിലിംസ് പഠനത്തിനായി ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ ക്രമീകരിക്കണം എന്ന വിഷയത്തില്‍ ഇന്ത്യന്‍ റെയില്‍വേ നാഗ്പുര്‍ ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ ഫെബിന്‍ ഫിലിപ്പ് IRAS പഠിതാക്കളുമായി സംവദിക്കും. ഫോര്‍ച്യൂണ്‍ IAS അക്കാദമിയിലെ ഫാക്കല്‍റ്റി അച്യുത് ജിയും വെബ്ബിനാറില്‍ പങ്കെടുക്കും.

അവസാനഘട്ട പഠനം എങ്ങനെ ക്രമീകരിക്കണം, ഏതൊക്കെ വിഷയങ്ങള്‍ക്ക് എത്രത്തോളം സമയം ചെലവഴിക്കണം തുടങ്ങിയ കാര്യങ്ങള്‍ വെബ്ബിനാറില്‍ വിശദീകരിക്കും. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

Content Highlights: GK and Current affairs webinar on Civil Service prelims preparation, LIVE

Content Highlights: